തുടർച്ചയായി വിക്കറ്റുകൾ വീണത് തിരിച്ചടിയായെന്ന് ആരോൺ ഫിഞ്ച്

ഇന്ത്യക്കെതിരായ മൂന്നാം ഏകദിന മത്സരത്തിലെ തോൽവിക്ക് കാരണം തുടർച്ചയായി വിക്കറ്റുകൾ നഷ്ട്ടപെട്ടതാണെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. മത്സരത്തിൽ ഒരു അറ്റത്ത് സെഞ്ചുറി പ്രകടനവുമായി സ്റ്റീവ് സ്മിത്ത് തിളങ്ങി നിന്നെങ്കിലും മാർനസ് ലാബുഷെയിൻ ഒഴികെ ആർക്കും മികച്ച പിന്തുണ നൽകാനായിരുന്നില്ല. മത്സരത്തിൽ ഓസ്ട്രേലിയയെ 7 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കുകയും ചെയ്തിരുന്നു.

“പിച്ച് മത്സരത്തിന്റെ അവസാന ഘട്ടത്തിൽ സ്പിന്നിന് അനുകൂലമായിരുന്നു. തന്റെ ടീം മൂന്നൂറിൽ കൂടുതൽ റൺസ് എടുത്തിരുന്നെങ്കിൽ ഇന്ത്യയുടെ മധ്യ നിരക്ക് കുറച്ചുകൂടി സമ്മർദ്ദം സൃഷ്ട്ടിക്കാൻ ഓസ്‌ട്രേലിയൻ സ്പിന്നർമാർക്കാവുമായിരുന്നു. മത്സരത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഓസ്ട്രേലിയക്ക് വിക്കറ്റ് നഷ്ടമായി. അതോടെ മത്സരത്തിൽ താളം നിലനിർത്താനായില്ല. ” ഫിഞ്ച് പറഞ്ഞു.

മുംബൈയിൽ നടന്ന ആദ്യ മത്സരത്തിൽ ഏകപക്ഷീയമായി ഇന്ത്യയെ തോൽപ്പിച്ചതിന് ശേഷമാണ് ഓസ്ട്രേലിയ അവസാന രണ്ട് മത്സരങ്ങൾ തോറ്റ് പരമ്പര കൈവിട്ടത്.

Previous articleജലജ് സക്സേനയ്ക്ക് ഏഴു വിക്കറ്റ്, രാജസ്ഥാൻ 268ന് പുറത്ത്
Next articleസാം കെറിന് ചെൽസിയിലെ ആദ്യ ഗോൾ, ആഴ്സണലിനെ തകർത്ത് ചെൽസി മുന്നേറുന്നു