മൂന്നു വർഷത്തിന് സ്കൈബ്ലൂവിനോട് നന്ദി പറഞ്ഞ് സാം കെർ

അമേരിക്കർ വുമൺസ് സോക്കർ ലീഗ് ട്രാൻസ്ഫറിൽ സ്കൈ ബ്ലൂ വിടേണ്ടി വന്ന സാം കെർ തന്റെ പഴയ ക്ലബിനോട് നന്ദി പറഞ്ഞ് വിടപറഞ്ഞു. ചിക്കാഗോ റെഡ് സ്റ്റാർ ആണ് സാം കെറിനെ അടുത്ത സീസണായി സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷങ്ങളായി കെർ സ്കൈ ബ്ലൂ എഫ് സി താരമായിരുന്നു.

അവസാന മൂന്നു വർഷത്തിന് നന്ദി പറഞ്ഞ കെർ 2017 സീസൺ ഒരിക്കലും മറക്കില്ല എന്ന് ഓർമ്മിപ്പിച്ചു. 2017 സീസണിൽ ലീഗിലെ സ്കോറിംഗ് റെക്കോർഡ് സാം തകർത്തിരുന്നു. ടീമഗങ്ങളെ വിട്ടു പോകുന്നതോർക്കുമ്പോൾ താൻ കരഞ്ഞു പോകുന്നു എന്നും കെർ കുറിപ്പിൽ പറഞ്ഞു. എന്നെങ്കിലും സ്കൈ ബ്ലൂവിലേക്ക് മടങ്ങാം എന്നും കെർ കുറിപ്പിൽ സൂചന നൽകുന്നു.

https://twitter.com/samkerr1/status/955100706855424002

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പോർച്ചുഗലിനെ തോൽപ്പിച്ച് അയർലണ്ട്

സൗഹൃദ മത്സരത്തിൽ പോർച്ചുഗലിനെ അയർലണ്ട് വനിതകൾ തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അയർലണ്ടിന്റെ ജയം. കഴിഞ്ഞ ആഴ്ച നടന്ന മത്സരത്തിൽ പോർച്ചുഗലിനായിരുന്നു ജയം. അയർലണ്ടിനായി കാറ്റി, ലിയനെ, ലൂയിസ് ഖുനെ എന്നിവർ ലക്ഷ്യം കണ്ടു. ഈ വർഷത്തെ ആദ്യ ജയമാണ് അയർലണ്ടിന്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡെന്മാർക്കിനെ നിലംപരിശാക്കി അമേരിക്ക

വനിതാ ഫുട്ബോൾ രാജ്യാന്തര സൗഹൃദ മത്സരത്തിൽ അമേരിക്കയ്ക്ക് തകർപ്പൻ ജയം. ഇന്ന് അമേരിക്കയിൽ വെച്ച് നടന്ന മത്സരത്തിൽ ഡെന്മാർക്കിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് അമേരിക്ക പരാജയപ്പെടുത്തിയത്.

നാദിയ നദീമിന്റെ ഹെഡർ ഗോളിലൂടെ ആദ്യം ഡെന്മാർക്കായിരുന്നു ലീഡ് നേടിയത്. എന്നാൽ പിന്നീട് വീര്യം കൂടിയ അമേരിക്ക അഞ്ചു ഗോളുകൾ ആണ് തിരിച്ചടിച്ചത്. പുഗ് അമേരിക്കയ്ക്കായി ഡബിൾ നേടി. സൂപ്പർ താരം അലക്സ് മോർഗനും എർട്സും ഡുണ്ണുമാണ് ബാക്കി ഗോളുകൾ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫ്രാൻസ് ഇറ്റലി വനിതാ പോരാട്ടം സമനിലയിൽ; ഗ്യാലറി നിറച്ച് ഫുട്ബോൾ പ്രേമികൾ

ഫ്രാൻസിൽ വനിതാ ഫുട്ബോളിന് സ്വീകാര്യത കൂടി വരുന്നത് വ്യക്തമാക്കുന്നതായിരുന്നു ഇന്നലെ നടന്ന ഇറ്റലി ഫ്രാൻസ് പോരാട്ടത്തിലെ ഗ്യാലറി. 15690 പേരാണ് ഇന്നലെ മത്സരം കാണാൻ ആയി ഗ്യാലറിയിൽ എത്തിയത്. മത്സരം ഇറ്റലിയും ഫ്രാൻസുൻ ഒരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

https://twitter.com/WSUasa/status/954826541661409280


റഫറി ഫ്രാൻസിന് ഗോൾ ലൈൻ കടന്ന ഒരു ഗോൾ ശ്രമം ഗോൾ വിളിക്കാതിരുന്നത് കൊണ്ടാണ് ഫ്രാൻസിന് അർഹിച്ച വിജയം ഇന്നലെ സ്വന്തമാക്കാൻ കഴിയാതിരുന്നത്. ഇറ്റലിക്കായി ഏഴാം മിനുട്ടിൽ ഗിരെലിയും ഫ്രാൻസിനായി 17ആം മിനുട്ടിൽ ഹെൻറിയും ഇന്നലെ ഗോൾ കണ്ടെത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബാഴ്സലോണ കരുത്തിൽ ഹോളണ്ടിനെ തറപറ്റിച്ച് സ്പെയിൻ

യൂറോപ്യൻ ചാമ്പ്യന്മാരായ ഹോളണ്ടിനെ സ്പാനിഷ് വനിതകൾ തറപറ്റിച്ചു. ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഹോളണ്ടിനെ സ്പെയിൻ പരാജയപ്പെടുത്തിയത്. ലേക മാർടെൻസ് ഉൾപ്പെടെ ഉള്ളവർ ഹോളണ്ടിനായി അണിനിരന്നിരുന്നു.

രണ്ടാം പകുതിയിലാണ് സ്പെയിനിന്റെ രണ്ട് ഗോളുകളും പിറന്നത്. രണ്ട് ഗോളുകളും നേടിയത് ബാഴ്സലോണ താരങ്ങളാണ്‌ 66ആം മിനുറ്റിൽ അലക്സിയ പുറ്റെല്ലയും 93ആം മിനുട്ടിൽ ഗെമ ഗിലിയുമാണ് ഹോളണ്ട് വലയിൽ പന്ത് എത്തിച്ചത്. 23ന് ഇംഗ്ലണ്ടിനെതിരെ ആണ് ഹോളണ്ടിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വീണ്ടും സാം കെർ ഹാട്രിക്ക്; എന്നിട്ടും ജയമില്ലാതെ പെർത്ത് ഗ്ലോറി

സാം കെർ ഹാട്രിക്ക് വീണ്ടും പാഴായ മത്സരത്തിൽ പെർത്ത് ഗ്ലോറിക്ക് സമനില. വെസ്റ്റ്ഫീൽഡ് വുമൺസ് ലീഗിൽ നിർണായ പോരാട്ടത്തിൽ കാൻബെറ യുണൈറ്റഡിനോടാണ് പെർത്ത് ഗ്ലോറി സമനില വഴങ്ങിയത്. എട്ടു ഗോളുകൾ പിറന്ന മത്സരത്തിൽ 4-4 എന്ന സ്കോറിലാണ് കളി അവസാനിച്ചത്.


ആദ്യ പകുതിയിലായിരുന്നു സാം കെറിന്റെ ഹാട്രിക്ക്. 13,16,43 മിനുട്ടുകളിൽ ലക്ഷ്യം കണ്ട സാം കെർ ടീമിനെ 4-2 എന്ന സ്കോറിന് മുന്നിൽ എത്തിച്ചതായിരുന്നു. എന്നാൽ ആ ലീഡ് സംരക്ഷിക്കാൻ ഗ്ലോറിയുടെ ഡിഫൻസിനായില്ല. സാം കെറിന്റെ കഴിഞ്ഞ മത്സരത്തിലെ ഹാട്രിക്കും പെർത്ത് ഗ്ലോറിക്ക് വിജയം നൽകിയിരുന്നില്ല.

ജയിക്കാതെ ആയതോടെ ഫൈനൽസിൽ എത്താനുള്ള ഗ്ലോറിയുടെ പ്രതീക്ഷ മങ്ങി. ഇപ്പോൾ ആറാം സ്ഥാനത്താണ് പെർത്ത് ഗ്ലോറി ഉള്ളത്. ആദ്യ നാലിൽ എത്താതെ ഫൈനൽസിന് യോഗ്യത ലഭിക്കില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സാം കെറിനെ വേണ്ടെന്നു വെച്ച് സ്കൈ ബ്ലൂ എഫ് സി

കഴിഞ്ഞ അമേരിക്കൻ നാഷണൽ വുമൺ സോക്കർ ലീഗിൽ റെക്കോർഡുകൾ സൃഷ്ടിച്ച സാം കെറിനെ വേണ്ടെന്ന് വെച്ച് സ്കൈ ബ്ലൂ എഫ് സി. കഴിഞ്ഞ ദിവസം നടന്ന വുമൺസ് സോക്കർ ലീഗ് ഡ്രാഫ്റ്റിനു ശേഷമാണ് സാം കെറിനെ ചികാഗോ റെഡ് സ്റ്റാർസിന് കൈമാറാൻ സ്കൈ ബ്ലൂ തീരുമാനിച്ചത്. ഇതോടെ മാർച്ചിൽ തുടങ്ങുന്ന അടുത്ത വുമൺസ് സോക്കർ ലീഗിൽ വനിതാ ഫുട്ബോളിലെ സൂപ്പർ താരം സാം കെർ ചികാഗോയുടെ ജേഴ്സി അണിയുമെന്ന് ഉറപ്പായി.

കഴിഞ്ഞ വർഷം സ്കൈ ബ്ലൂ ജേഴ്സിയിൽ അമേരിക്കൻ സോക്കർ ലീഗിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന റെക്കോർഡ് സാം കെർ ഭേദിച്ചിരുന്നു. കെർ ചിക്കാഗോയിൽ എത്തിയപ്പോൾ ചികാഗോയുടെ അമേരിക്കൻ രാജ്യാന്തര താരം ക്രിസ്റ്റൻ ഹൗസ്റ്റൺ ഡാഷിലേക്ക് കൂടുമാറി. ഹൗസ്റ്റൺ ഡാഷിലെ താരം കാർലി ലോയിഡ് സ്കൈ ബ്ലൂവിലേക്കും പോയി.

കാർലി ലോയിഡിനെ സ്കൈ ബ്ലൂവിലേക്ക് എത്തിക്കാൻ വേണ്ടിയാണ് സാം കെറിനെ റിലീസ് ചെയ്യാൻ തീരുമാനിച്ചത് എന്നത് സ്കൈ ബ്ലൂ ആരാധകർക്കിടയിൽ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. 35കാരിയാണ് കാർലി ലോയിഡ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആൺകുട്ടികളുടെ ലീഗ് കീഴടക്കുന്ന വലൻസിയ പെൺകുട്ടികൾ

ആൺകുട്ടികളുടെ ലീഗിൽ വലൻസിയയുടെ പെൺകുട്ടികൾ തകർക്കുകയാണ്. 12 വയസ്സുള്ളവരുടെ ആൺകുട്ടികളുടെ ലീഗിൽ ഇത്തവണ കളിക്കാൻ തീരുമാനിച്ച വലൻസിയ അലെവിൻ എ, ലീഗിലെ ഇതുവരെ ഉള്ള എല്ലാ മത്സരങ്ങളും വിജയിച്ച് ലീഗ് കിരീടത്തിലേക്ക് അടുക്കുകയാണ്.

ഇന്നലെ നടന്ന മത്സരത്തിൽ ബെനിമമെറ്റിന്റെ ആൺകുട്ടികളെ എതിരില്ലാത്ത 12 ഗോളുകൾക്ക് തോൽപ്പിച്ചതോടെ ലീഗിൽ കളിച്ച 10 മത്സരങ്ങളും വിജയിച്ച് ബഹുദൂരം മുന്നിലായി വലൻസിയ പെൺകുട്ടികൾ. 10 മത്സരങ്ങളിൽ നിന്നായി 62 ഗോളുകൾ ഈ‌ പെൺകുട്ടികൾ അടിച്ചപ്പോൾ വഴങ്ങേണ്ടി വന്നത് വെറും 3 ഗോളുകൾ മാത്രം.

വനിതാ ലീഗിൽ തികച്ചും ഏകപക്ഷീയമായി വിജയിക്കുന്നത് കൊണ്ട് കുട്ടികളുടെ കഴിവുകൾ വളർത്താൻ കഴിയുന്നില്ല എന്ന കാരണം കൊണ്ടാണ് ആൺകുട്ടികളുടെ ലീഗിൽ കളിക്കാൻ വലൻസിയ തീരുമാനിച്ചത്. വലൻസിയക്ക് 10 പെൺകുട്ടികളുടെ ടീമാണുള്ളത് അതിൽ മൂന്ന് ടീമുകൾ ഇപ്പോൾ ആൺകുട്ടികളുടെ ലീഗിലാണ് കളിക്കുന്നത്.

വിവരങ്ങളും ചിത്രങ്ങളും കടപ്പാട്; Levante, MAO

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മാഞ്ചസ്റ്ററിൽ താരമായി നാദിയ, ചെൽസിയെ തോൽപ്പിച്ച് സിറ്റി ഫൈനലിൽ

മാഞ്ചസ്റ്ററിൽ താരമായി മാറുകയാണ് നാദിയ നദീം. മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കൂടിമാറിയിട്ട് കളിക്കുന്ന രണ്ടാം മത്സരത്തിലും ഗോൾ കണ്ടെത്തി ടീമിന്റെ വിജയശില്പിയായി ഈ മുൻ പോർട്ലാന്റ് ത്രോൺസ് താരം. ഇന്നലെ കോണ്ടിനന്റൽ കപ്പ് സെമി ഫൈനലിൽ ചെൽസിക്കെതിരെ ആണ് നാദിയ ഗോളുമായി തിളങ്ങിയത്.

സീസണിൽ പരാജയമറിയാതെ കുതിയ്ക്കുക ആയിരുന്ന ചെൽസി വനിതകളെ ഏക ഗോളിന് തോപ്പിച്ച് സിറ്റി കോണ്ടിനന്റൽ കപ്പിന്റെ ഫൈനലിലേക്കും കടന്നു. 22ആം മിനുട്ടിലായിരുന്നു നാദിയയുടെ ബൂട്ടിൽ നിന്ന് വിജയ ഗോൾ പിറന്നത്.

സിറ്റിക്കായുള്ള അരങ്ങേറ്റ മത്സരത്തിൽ കഴിഞ്ഞ ആഴ്ച റീഡിംഗിനെതിരേയും നാദിയ നദീം ഗോൾ കണ്ടെത്തിയിരുന്നു. ഫൈനലിൽ ആഴ്സണലും റീഡിംഗും തമ്മിൽ നടക്കുന്ന രണ്ടാം സെമിയിലെ വിജയികളെ ആകും സിറ്റി നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇംഗ്ലണ്ട് വനിതാ ടീമിന്റെ പരിശീലകനാവാൻ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

ഇംഗ്ലണ്ട് വനിതാ ടീമിന്റെ പരിശീലകനാകാൻ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഫിൽ നെവിൽ ഒരുങ്ങുന്നു. മാർക്ക് സാംപ്സണ് പിന്തുടർച്ചക്കാരനാകാൻ പല പേരുകളും ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ നോക്കി എങ്കിലും അവസാനം അത് ഫിൽ നെവിലിൽ എത്തി നിൽക്കുകയാണ്.

മാഞ്ചസ്റ്റർ സിറ്റി വനിതാം ടീം കോച്ച് നിക്ക് കുഷിങ്, കാനഡ പരിശീലകൻ ജോൺ ഹെർഡ്മാൻ എന്നിവർക്കായിരുന്നു ആദ്യം പരിഗണന നൽകിയിരുന്നത് എങ്കിലും ഇരുവരും പരിശീലകരാവാൻ എത്തില്ല എന്നാണ് സൂചനകൾ‌. സിറ്റിയുമായി നിക്ക് കുഷിംഗ് അടുത്തിടെ പുതിയ കരാർ ഒപ്പിട്ടു. ഹെർഡ്മാൻ കാനഡയിൽ തന്നെ തുടരും എന്നുമാണ് വാർത്തകൾ.

ഈ അവസരത്തിലാണ് മുൻ യുണൈറ്റഡ് ലെഫ്റ്റ് ബാക്ക് ഫിൽ നെവിലിലേക്ക് ഇംഗ്ലണ്ട് അടുത്തത്. മുമ്പ് ഒരു മത്സരത്തിൽ സാൽഫോർഡ് സിറ്റിയേയും വലൻസിയയിൽ തന്റെ സഹോദരൻ ഗാരി നെവിലിന്റെ അസിസ്റ്റന്റായും പരിശീലക വേഷത്തിൽ ഫിൽ എത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പി എസ് ജി മിഡ്ഫീൽഡറെ ലോണിൽ സ്വന്തമാക്കി ബാഴ്സലോണ

പി എസ് ജി വനിതാ ടീമിലെ യുവതാരത്തെ സ്വന്തമാക്കി ബാഴ്സലോണ. 20കാരിയായ മിഡ്ഫീൽഡർ പേർലി മറോണിയെ ആണ് ബാഴ്സ സ്വന്തമാക്കിയത്. ലോൺ അടിസ്ഥാനത്തിലാണ് മറോണിയുടെ കാറ്റിലോണിയയിലേക്കുള്ള വരവ്. അഞ്ചു മാസത്തേക്കാണ് കരാർ.

https://twitter.com/FCBfemeni/status/951123910476664832

ബാഴ്സലോണയുടെ ലാലിഗ കിരീട പ്രതീക്ഷയ്ക്കും ചാമ്പ്യൻസ്ലീഗ് പ്രതീക്ഷയ്ക്കും മറോണിയുടെ വരവ് കരുത്തേകും എന്നാണ് കരുതപ്പെടുന്നത്.ഫ്രാൻസിന്റെ രാജ്യാന്തര ടീമിലും താരം കളിക്കുന്നുണ്ട്. വേഗതയാണ് മറോണിയുടെ മികവ്. പി എസ് ജി അല്ലാതെ മറോണ കളിക്കുന്ന ആദ്യ ക്ലബാണ് ബാഴ്സലോണ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലെവന്റെയുടെ വലയിൽ അഞ്ചു ഗോളുകൾ എത്തിച്ച് ബാഴ്സലോണ

ഇടവേള കഴിഞ്ഞ് എത്തിയ ബാഴ്സലോണ വനിതാ ഫുട്ബോൾ ടീമിന് ലീഗിൽ വൻ വിജയം. ഇന്നലെ നടന്ന വനിതാ ലാലിഗ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ആണ് ലെവന്റെയെ ബാഴ്സലോണ തോൽപ്പിച്ചത്. ബാഴ്സയ്ക്കായി പാട്രി ഇരട്ടഗോളുകൾ നേടി.

ലെക മാർട്ടെൻസ്, ബുസഗ്ലിയ, അലക്സിയ എന്നിവരാണ് ബാഴ്സയ്ക്കായി ഗോളുകൾ നേടിയത്. അഞ്ചിൽ നാലു ഗോളുകൾ പിറന്നതും ആദ്യ പകുതിയിലായിരു. ജയത്തോടെ ബാഴ്സ 40 പോയന്റുമായി ഒന്നാം സ്ഥാനം നിലനിർത്തി‌. അത്ലറ്റിക്കോ മാഡ്രിഡിനും നാല്പ്പത് പോയന്റ് ഉണ്ട്‌. മെച്ചപ്പെട്ട ഗോൾ ശരാശരിയാണ് ബാഴ്സയെ ഒന്നാമത് നിർത്തിയിരിക്കുന്നത്. സരഗോസയുമായാണ് ബാഴ്സ വനിതകളുടെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version