ഇംഗ്ലണ്ട് വനിതാ ടീമിന്റെ പരിശീലകനാവാൻ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

ഇംഗ്ലണ്ട് വനിതാ ടീമിന്റെ പരിശീലകനാകാൻ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഫിൽ നെവിൽ ഒരുങ്ങുന്നു. മാർക്ക് സാംപ്സണ് പിന്തുടർച്ചക്കാരനാകാൻ പല പേരുകളും ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ നോക്കി എങ്കിലും അവസാനം അത് ഫിൽ നെവിലിൽ എത്തി നിൽക്കുകയാണ്.

മാഞ്ചസ്റ്റർ സിറ്റി വനിതാം ടീം കോച്ച് നിക്ക് കുഷിങ്, കാനഡ പരിശീലകൻ ജോൺ ഹെർഡ്മാൻ എന്നിവർക്കായിരുന്നു ആദ്യം പരിഗണന നൽകിയിരുന്നത് എങ്കിലും ഇരുവരും പരിശീലകരാവാൻ എത്തില്ല എന്നാണ് സൂചനകൾ‌. സിറ്റിയുമായി നിക്ക് കുഷിംഗ് അടുത്തിടെ പുതിയ കരാർ ഒപ്പിട്ടു. ഹെർഡ്മാൻ കാനഡയിൽ തന്നെ തുടരും എന്നുമാണ് വാർത്തകൾ.

ഈ അവസരത്തിലാണ് മുൻ യുണൈറ്റഡ് ലെഫ്റ്റ് ബാക്ക് ഫിൽ നെവിലിലേക്ക് ഇംഗ്ലണ്ട് അടുത്തത്. മുമ്പ് ഒരു മത്സരത്തിൽ സാൽഫോർഡ് സിറ്റിയേയും വലൻസിയയിൽ തന്റെ സഹോദരൻ ഗാരി നെവിലിന്റെ അസിസ്റ്റന്റായും പരിശീലക വേഷത്തിൽ ഫിൽ എത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version