വീണ്ടും സാം കെർ ഹാട്രിക്ക്; എന്നിട്ടും ജയമില്ലാതെ പെർത്ത് ഗ്ലോറി

സാം കെർ ഹാട്രിക്ക് വീണ്ടും പാഴായ മത്സരത്തിൽ പെർത്ത് ഗ്ലോറിക്ക് സമനില. വെസ്റ്റ്ഫീൽഡ് വുമൺസ് ലീഗിൽ നിർണായ പോരാട്ടത്തിൽ കാൻബെറ യുണൈറ്റഡിനോടാണ് പെർത്ത് ഗ്ലോറി സമനില വഴങ്ങിയത്. എട്ടു ഗോളുകൾ പിറന്ന മത്സരത്തിൽ 4-4 എന്ന സ്കോറിലാണ് കളി അവസാനിച്ചത്.


ആദ്യ പകുതിയിലായിരുന്നു സാം കെറിന്റെ ഹാട്രിക്ക്. 13,16,43 മിനുട്ടുകളിൽ ലക്ഷ്യം കണ്ട സാം കെർ ടീമിനെ 4-2 എന്ന സ്കോറിന് മുന്നിൽ എത്തിച്ചതായിരുന്നു. എന്നാൽ ആ ലീഡ് സംരക്ഷിക്കാൻ ഗ്ലോറിയുടെ ഡിഫൻസിനായില്ല. സാം കെറിന്റെ കഴിഞ്ഞ മത്സരത്തിലെ ഹാട്രിക്കും പെർത്ത് ഗ്ലോറിക്ക് വിജയം നൽകിയിരുന്നില്ല.

ജയിക്കാതെ ആയതോടെ ഫൈനൽസിൽ എത്താനുള്ള ഗ്ലോറിയുടെ പ്രതീക്ഷ മങ്ങി. ഇപ്പോൾ ആറാം സ്ഥാനത്താണ് പെർത്ത് ഗ്ലോറി ഉള്ളത്. ആദ്യ നാലിൽ എത്താതെ ഫൈനൽസിന് യോഗ്യത ലഭിക്കില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version