ആൺകുട്ടികളുടെ ലീഗ് കീഴടക്കുന്ന വലൻസിയ പെൺകുട്ടികൾ

ആൺകുട്ടികളുടെ ലീഗിൽ വലൻസിയയുടെ പെൺകുട്ടികൾ തകർക്കുകയാണ്. 12 വയസ്സുള്ളവരുടെ ആൺകുട്ടികളുടെ ലീഗിൽ ഇത്തവണ കളിക്കാൻ തീരുമാനിച്ച വലൻസിയ അലെവിൻ എ, ലീഗിലെ ഇതുവരെ ഉള്ള എല്ലാ മത്സരങ്ങളും വിജയിച്ച് ലീഗ് കിരീടത്തിലേക്ക് അടുക്കുകയാണ്.

ഇന്നലെ നടന്ന മത്സരത്തിൽ ബെനിമമെറ്റിന്റെ ആൺകുട്ടികളെ എതിരില്ലാത്ത 12 ഗോളുകൾക്ക് തോൽപ്പിച്ചതോടെ ലീഗിൽ കളിച്ച 10 മത്സരങ്ങളും വിജയിച്ച് ബഹുദൂരം മുന്നിലായി വലൻസിയ പെൺകുട്ടികൾ. 10 മത്സരങ്ങളിൽ നിന്നായി 62 ഗോളുകൾ ഈ‌ പെൺകുട്ടികൾ അടിച്ചപ്പോൾ വഴങ്ങേണ്ടി വന്നത് വെറും 3 ഗോളുകൾ മാത്രം.

വനിതാ ലീഗിൽ തികച്ചും ഏകപക്ഷീയമായി വിജയിക്കുന്നത് കൊണ്ട് കുട്ടികളുടെ കഴിവുകൾ വളർത്താൻ കഴിയുന്നില്ല എന്ന കാരണം കൊണ്ടാണ് ആൺകുട്ടികളുടെ ലീഗിൽ കളിക്കാൻ വലൻസിയ തീരുമാനിച്ചത്. വലൻസിയക്ക് 10 പെൺകുട്ടികളുടെ ടീമാണുള്ളത് അതിൽ മൂന്ന് ടീമുകൾ ഇപ്പോൾ ആൺകുട്ടികളുടെ ലീഗിലാണ് കളിക്കുന്നത്.

വിവരങ്ങളും ചിത്രങ്ങളും കടപ്പാട്; Levante, MAO

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version