ചണ്ഡിഗഡിനെ തോൽപ്പിച്ചെങ്കിലും കേരളം പുറത്ത്

ഒഡീഷയിൽ നടക്കുന്ന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതകളുടെ യാത്ര അവസാനിച്ചു. ഇന്ന് നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ചണ്ഡിഗഡിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് കേരളം തോൽപ്പിച്ചത്. മത്സരം വിജയിച്ചു എങ്കിലും കഴിഞ്ഞ മത്സരത്തിൽ റെയില്വേസിനോട് ഏറ്റ വലിയ പരാജയം കേരളത്തിന് വിനയാവുക ആയിരുന്നു.

ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് കേരളം ചാമ്പ്യൻഷിപ്പ് അവസാനിപ്പിച്ചത്. ഗ്രൂപ്പ് ചാമ്പ്യന്മാർ മാത്രമെ അടുത്ത റൗണ്ടിലേക്ക് കടക്കുകയുള്ളു. ഇന്നത്തെ മത്സരത്തിൽ സ്നേഹ ലക്ഷ്മണൻ, സുബിത പൂവാട്ട, ശമിനാസ്, അതുല്യ, ആഷ്ലി എന്നിവരാണ് കേരളത്തിനായി ഗോൾ നേടിയത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കേരളം ബിഹാറിനെ 3-0 എന്ന സ്കോറിന് തോൽപ്പിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വെസ്റ്റ് ഫീൽഡ് വനിതാ ലീഗ് പ്രീമിയർഷിപ്പ് ബ്രിസ്ബെൻ റോവേഴ്സിന്

ഓസ്ട്രേലിയൻ വനിതാ ലീഗ് പ്രീമിയർ ഷിപ്പ് ഷീൽഡ് ബ്രിസ്ബെൻ റോവേഴ്സ് സ്വന്തമാക്കി. അവസാന മത്സരത്തിൽ കാൻബറ യുണൈറ്റഡിനെതിരെ സമനില മതിയായിരുന്നു ബ്രിസ്ബെൻ റോവേഴ്സിന് പ്രീമിയർഷിപ്പ് ഉറപ്പിക്കാൻ. മത്സരം 4-1ന് ജയിച്ചതോടെ ബ്രിസ്ബെൻ കിരീടം ഉറപ്പിക്കുക ആയിരുന്നു.

ബ്രിസ്ബെൻ റോവേഴ്സിന്റെ മൂന്നാം ഓസ്ട്രേലിയൻ പ്രീമിയർഷിപ്പ് ആണിത്. ഇനി ലീഗിൽ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തിയവർ തമ്മിൽ അടുത്ത ആഴ്ച ഫൈനൽസ് നടക്കും. ബ്രിസ്ബെൻ റോവേഴ്സ് കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ മെൽബൺ സിറ്റിയേയും, ന്യൂകാസിൽ ജെറ്റ്സ് സിഡ്നി എഫ് സിയേയും ഫൈനൽസിൽ നേരിടും. ജയിക്കുന്ന ടീമുകൾ ഫൈനലിൽ കലാശപോരാട്ടത്തിൽ ഏടുമുട്ടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിറ്റിയുടെ വിജയ കുതിപ്പ് ചെൽസി അവസാനിപ്പിച്ചു

മാഞ്ചസ്റ്റർ സിറ്റി വനിതകളുടെ വിജയകുതിപ്പിന് അവസാനമായി. സീസണിൽ ഇതുവരെ കളിച്ച എല്ലാ കളികളും വിജയിച്ച് മുന്നേറുക ആയിരുന്ന സിറ്റിയെ ഇന്നലെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ചെൽസി സമനിലയിൽ തളച്ചു. ഗോൾ രഹിത സമനിലയിലാണ് കളി അവസാനിച്ചത്. സമനില വഴങ്ങി എങ്കിലും സിറ്റി തന്നെയാണ് ഇപ്പോഴും ലീഗിൽ ഒന്നാമത്.

കഴിഞ്ഞ സീസണിൽ അപരാജിത കുതിപ്പോടെ സിറ്റി വുമൺസ് പ്രീമിയർ ലീഗ് കിരീടം നേടിയിരുന്നു. ഇത്തവണ സിറ്റിക്ക് വെല്ലുവിളി ആയി നിൽക്കുന്നത് ചെൽസി ആണ്. ചെൽസിയും ഈ സീസണിൽ ലീഗിൽ പരാജയം അറിഞ്ഞിട്ടില്ല. 8 മത്സരങ്ങളിൽ നിന്ന് 22 പോയന്റുമായു സിറ്റി ഒന്നാമത്, 20 പോയന്റുമായി ചെൽസി രണ്ടാമതുമാണ്. ഇന്നലെ സിറ്റി ഗോൾ കീപ്പർ എലി റോബക്കിന്റെ മികച്ച പ്രകടനമാണ് ആദ്യ പരാജയത്തിൽ നിന്ന് സിറ്റിയെ രക്ഷിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കാരൊലീന ഫെറസ് വലൻസിയയിൽ തുടരും

വലൻസിയയുടെ കാറ്റലോണിയൻ ഫോർവേഡ് കാരൊലീന ഫെരസ് കരാർ പുതുക്കി. ഒരു വർഷത്തേക്കാണ് താരം കരാർ പുതുക്കിയത്. 2014 മുതൽ വലൻസിയയുടെ താരമാണ് കാരൊലീന. മുൻ ബാഴ്സലോണ താരം കൂടിയാണ്.

രാജ്യാന്തര തലത്തിൽ സ്പെയിനിനായും കാറ്റലോണിയക്കായും ബൂട്ട് അണിഞ്ഞിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പി എസ് ജിയിൽ മൂന്നു പുതിയ താരങ്ങൾ

പി എസ് ജി വനിതാ ടീം മൂന്നു പുതിയ താരങ്ങളെ ടീമിലെത്തിച്ചു. നോർവേ താരമായ ആൻഡ്രെയിൻ ഹെങെർബെർഗ്, പോളിഷ് താരം പൗളീന ഡുഡക്, ബെൽജിയം താരം ഡവീനിയ എന്നീ താരങ്ങളാണ് പി എസ് ജിയിലേക്ക് പുതുതായി എത്തിയത്.

18കാരിയാ ഡവീനിയ ഇതിനകം തന്നെ ബെൽജിയത്തിനായി 16 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ആർ സി ജെങ്കിൽ നിന്നാണ് ഡവീനിയ പി എസ് ജിയിൽ എത്തുന്നത്. 20കാരിയായ മിഡ്ഫീൽഡർ പൗളീന ഡുഡകും 20ൽ അധികം രാജ്യാന്തര മത്സരങ്ങൾ ഇതിനകം കളിച്ചിട്ടുണ്ട്. ആൻഡ്രയിൻ ഹെന്ദ്ബർഗ് ബെർമിങ്ഹാം സിറ്റിയിൽ നിന്നാണ് പി എസ് ജിയിൽ എത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫാബിനോയുടെ ഭാര്യ റെബേകയും എ എസ് മൊണാക്കോയിൽ

ഫാബിനോ ക്ലബ് വിടുമെന്ന അഭ്യൂഹത്തിനിടെ എ എസ് മൊണോക്കോ വനിതാ ടീം ഫാബിനോയുടെ ഭാര്യ റെബേക ടവാരെസിനെ ടീമിൽ എത്തിച്ചു. കഴിഞ്ഞ ദിവസമാണ് എ എസ് മൊണാക്കോ ഫെമിനി ടീം റബേകയെ സൈൻ ചെയ്തത്. ആറു മാസമായി ക്ലബിൽ ട്രയലിസ്റ്റായി പരിശീലനം നടത്തുക ആയിരുന്നു റബേക്ക‌ റബേക്കയുടെ ആദ്യ പ്രൊഫഷണൽ കരാർ ആണ് ഇത്.

എ എസ് മൊണാക്കോയുടെ കീഴിലല്ല വനിതാ എ എസ് മൊണാക്കോ ക്ലബ് എങ്കിലും റെബേക മൊണാക്കോയിൽ തുടരും എന്നത് കൊണ്ട് ഫാബിനോയേയും മൊണാക്കോയിൽ തുടരും എന്ന പ്രതീക്ഷയിലാണ് മൊണാക്കോ ആരാധകർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സീനിയർ ഫുട്ബോളിൽ കേരള വനിതകൾക്ക് ഗംഭീര തുടക്കം

ഒഡീഷയിൽ വെച്ച് നടക്കുന്ന സീനിയർ ചാമ്പ്യൻഷിപ്പിന്റെ ആദ്യ മത്സരത്തിൽ കേരളത്തിന്റെ വനിതകൾക്ക് ജയം. ബിഹാറിനെ നേരിട്ട കേരളം എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. സ്നേഹ ലക്ഷ്മൺ, അതുല്യ ക്യാപ്റ്റൻ സബിത പൂവാട്ട എന്നിവരാണ് കേരളത്തിനായി ഇന്ന് ഗോൾ നേടിയത്.

അടുത്ത മത്സരത്തിൽ ഫെബ്രുവരി നാലിന് കേരളം റെയിൽവേസിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നികിതയ്ക്ക് ഇരട്ടഗോൾ, സണ്ടർലാന്റിനേയും മുട്ടുകുത്തിച്ച് മാഞ്ചസ്റ്റർ സിറ്റി

മാഞ്ചസ്റ്റർ സിറ്റി വനിതാ ടീമിന്റെ സമ്പൂർണ്ണ വിജയകുതിപ്പ് തുടരുന്നു. ഇന്നലെ വനിതാ പ്രീമിയർ ലീഗിലെ എവേ മത്സരത്തിൽ സണ്ടർലാന്റിനെ നേരിട്ട സിറ്റി എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. സിറ്റിക്കായി നികിതാ പരിസ് ഇരട്ടഗോളുകളുമായി തിളങ്ങി.

ഹെഡറിലൂടെ ഇംഗ്ലണ്ട് ഇന്റർനാഷണൽ താര‌മ് ഇസ്സി ക്രിസ്റ്റൻസൻ ആണ് സിറ്റിയുടെ മൂന്നാം ഗോൾ നേടിയത്. ലീഗിൽ ഇതുവരെ‌ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച് മുന്നേറുകയാണ് സിറ്റി. കഴിഞ്ഞ സീസണിൽ ഒറ്റപരാജയം അറിയാതെ ആണ് ലീഗ് കിരീടം സിറ്റി ഉയർത്തിയത്. ഇത്തവണ ഒരു അടി മുന്നേറി മുഴുവൻ മത്സരങ്ങളും ജയിച്ച് ലീഗ് സ്വന്തമാക്കാൻ ആണ് സിറ്റി കച്ചകെട്ടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലേക മാർട്ടെൻസ് തിളങ്ങി, ബാഴ്സയ്ക്ക് തുടർച്ചയായ ഏഴാം ജയം

ബാഴ്സലോണ വനിതകളുടെ മികച്ച ഫോം തുടരുന്നു. ഇന്നലെ നടന്ന ലീഗ് മത്സരത്തിൽ അൽബസെറ്റെയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ബാഴ്സ തോൽപ്പിച്ചു. ബാഴ്സയ്ക്കായി ലേക്ക മാർട്ടെൻസ് ഇന്നലെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ലേക തന്നെയാണ് ആദ്യ ഗോൾ ബാഴ്സയ്ക്കായി ഇന്നലെ നേടിയതും.

ടോണി ഡുഗ്ഗാനും ഗുയിജാരോയും ആണ് മറ്റു ഗോളുകൾ നേടിയത്. ലീഗിൽ ഇപ്പോഴും ബാഴ്സയ തന്നെയാണ് ഒന്നാമത്. അടുത്ത ആഴ്ച ബാഴ്സ റിയൽ സോസിഡാഡിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സാം കെറിന് യങ് ഓസ്ട്രേലിയൻ ഓഫ് ദി ഇയർ പുരസ്കാരം

ഓസ്ട്രേലിയൻ വനിതാ ഫുട്ബോൾ താരത്തിനെ യങ് ഓസ്ട്രേലിയൻ ഓദ് ദി ഇയറായി തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺ ബുൾ ആണ് സാം കെറിനെ പുരസ്കാര ജേതാവായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ രാജ്യാന്തര ടീമിനായി നടത്തിയ മികച്ച പ്രകടനമാണ് കെറിനെ പുരസ്കാരത്തിന് അർഹ ആക്കിയത്. രാജ്യത്തെ കായികരംഗത്ത് വനിതകൾക്ക് മൊത്തം പ്രചോദനമാണ് കെർ എന്നതാണ് അവാർഡ് കെറിൽ എത്താൻ കാരണം. 2017ൽ ഓസ്ട്രേലിയൻ ടീമിനു വേണ്ടിയും ക്ലബ് ഫുട്ബോളിലും പകരം വെക്കാൻ ഇല്ലാത്ത പ്രകടനമാണ് കെർ നടത്തിയത്.

ഓസ്ട്രേലിയയെ ലോക റാങ്കിംഗിൽ ആദ്യമായി ആദ്യ അഞ്ചിൽ കെർ എത്തിച്ചിരുന്നു. അമേരിക്കൻ ലീഗിൽ സ്കോറിംഗിൽ റെക്കോർഡ് ഇട്ട കെർ ഇപ്പോൾ ഓസ്ട്രേലിയൻ ലീഗിൽ നിലവിലെ ടോപ്പ് സ്കോററുമാണ്. ഈ പുരസ്കാരം വനിതാ സ്പോർട്സിനുള്ള അംഗീകാരമായാണ് കാണുന്നത് എന്ന് കെർ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കോൺകകാഫ് അണ്ടർ20; സെമി ലൈനപ്പായി

കോൺകകാഫ് അണ്ടർ 20 വനിതാ ഫുട്ബോൾ ടൂർണമെന്റ് സെമി ഫൈനൽ ലൈനപ്പായി. കാനഡ_ ഹെയ്തി, അമേരിക്ക, മെക്സിക്കോ എന്നീ ടീമുകളാണ് സെമി ഫൈനലിലേക്ക് കടന്നത്. ഗ്രൂപ്പ് എയിൽ നിന്ന് കോസ്റ്റാറിക്കയേയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയേയും പിൻതള്ളിയാണ് കാനഡയും ഹെയ്തിയും സെമിയിലേക്ക് കടന്നത്. ഗ്രൂപ്പ് ബിയിൽ നികരഗുവയും ജമൈക്കയുമാണ് പുറത്തായത്.

സെമി ഫൈനൽ പോരാട്ടം ജനുവരി 26ന് നടക്കും. 28നാണ് ഫൈനൽ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version