മാഞ്ചസ്റ്റർ സിറ്റി വിട്ട നാദിയ നദീം ഇനി പി എസ് ജിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റി വിട്ട ഡെന്മാർക്കിന്റെ വനിതാ സൂപ്പർ താരം നാദിയ നദീം തന്റെ പുതിയ ക്ലബ് ഏതാണെന്ന് പ്രഖ്യാപിച്ചു. ഫ്രഞ്ച് ക്ലബായ പി എസ് ജിയിലേക്കാണ് നാദിയ എത്തിയിരിക്കുന്നത്. പി എസ് ജിയുമായി ഒന്നര വർഷത്തെ
കരാറിൽ നാദിയ ഒപ്പുവെച്ചു. മാഞ്ചസ്റ്റർ സിറ്റിയിൽ ഫുട്ബോൾ ആസ്വദിക്കാൻ കഴിയുന്നില്ല എന്ന കാരണത്താലാണ് ഡെന്മാർക്ക് താരം ക്ലബ് വിടാൻ തീരുമാനിച്ചിരുന്നത്.

അമേരിക്കയിൽ പോർട്ലാന്റ് ത്രോൺസിന്റെ താരമായിരുന്ന നാദിയ മികച്ച ഫോമിൽ ഇരിക്കെ ആയിരുന്നു സിറ്റിയിലേക്ക് എത്തിയത്. എന്നാൽ സിറ്റിയിൽ സ്ഥിരം സ്റ്റാർടിംഗ് ഇലവനിൽ നാദിയക്ക് ആയില്ല. ഇത് നാദിയയെ നിരാശയിലാക്കുകയും താരം പരസ്യമായി ക്ലബിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. സിറ്റിയിൽ അവസരം കിട്ടിയപ്പോൾ ഒക്കെ മികച്ച പ്രകടനം നാദിയ കാഴ്ചവെച്ചിരുന്നു.

ക്ലബിന് ഔദ്യോഗികമായി ട്രാൻസ്ഫർ അപേക്ഷ നൽകിയാണ് നാദിയ റിലീസ് വാങ്ങി ക്ലബ് വിട്ടത്. പി എസ് ജിയിൽ തന്റെ പഴയ മികവിലേക്ക് എത്താൻ ആകുമെന്നാണ് നാദിയ കരുതുന്നത്. താൻ ഈ നീക്കത്തിൽ വൻ സന്തോഷവതിയാണെന്ന് നാദിയ പറഞ്ഞു. ഫ്രാൻസിൽ ലിയോണിനു പിറകിൽ ആണ് വനിതാ ഫുട്ബോളിൽ പി എസ് ജിയുടെ സ്ഥാനം. അത് മാറ്റാൻ നാദിയക്ക് എങ്കിലും ആവുമോ എന്ന് കാത്തിരുന്ന് കാണണം.