“റാഷ്ഫോർഡിന്റെ ഫ്രീകിക്കുകൾ ക്രിസ്റ്റ്യാനോയെ കണ്ടു വളർന്നതിന്റെ ഗുണം”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് റാഷ്ഫോർഡിന്റെ ഫ്രീകിക്കുകളെ പുകഴ്ത്തി പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. റാഷ്ഫോർഡിന്റെ ഫ്രീകിക്ക് ആയിരുന്നു ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ഗോളിന് വഴി ഒരുക്കിയത്. റാഷ്ഫോർഡിന്റെ പവർഫുൾ കിക്ക് ന്യൂകാസിൽ ഗോളിക്ക് കയ്യിൽ ഒതുക്കാൻ കഴിയാതെ വന്നപ്പോൾ അത് ലുകാകു അവസരം മുതലാക്കി ഗോൾ അടിക്കുകയായിരുന്നു.

റാഷ്ഫോർഡിന്റെ ഫ്രീകിക്കുകൾ കരുത്തുറ്റതാണെന്ന് ഒലെ പറഞ്ഞു. കാർഡിഫ് സിറ്റിക്ക് എതിരായി റാഷ്ഫോർഡിന്റെ ഫ്രീകിക്കിലൂടെ ആയിരുന്നു ഒലേ ചുമതലയേറ്റ ശേഷമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ഗോൾ പിറന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രീകിക്കുകളും കോർണറുകളും ഒക്കെ ഇപ്പോൾ റാഷ്ഫോർഡ് എന്ന ഈ 21കാരന്റെ ചുമതലയുമാണ്. റാഷ്ഫോർഡിന്റെ ഫ്രീകിക്കുകൾ മുമ്പ് ക്രിസ്റ്റ്യാനോയെ കണ്ട് വളർന്നത് കൊണ്ടാണ് ഇത്ര മികച്ചതായിരിക്കുന്നത് എന്ന് ഒലെ പറഞ്ഞു. ചെറുപ്പം മുതൽക്കെ യുണൈറ്റഡ് ടീമിൽ ഉള്ള താരമാണ് റാഷ്ഫോർഡ്.

നേരത്തെ റാഷ്ഫോർഡിന്റെ ഫ്രീകിക്കുകൾ ബെക്കാനിന്റെ ഫ്രീകിക്കുകളോട് സാമ്യമുള്ളതാണെന്ന് ഇംഗ്ലീഷ് ഇതിഹാസം ഗാരി ലിനെകർ പറഞ്ഞിരുന്നു.