നാദിയ നദീം മാഞ്ചസ്റ്റർ സിറ്റി വിട്ടു

ഡാനിഷ് വനിതാ ഫുട്ബാൾ താരം മാഞ്ചസ്റ്റർ സിറ്റി വിട്ടു. താരത്തിന്റെ കരാർ റദ്ധാക്കിയ കാര്യം മാഞ്ചസ്റ്റർ സിറ്റി തന്നെയാണ് പുറത്തു വിട്ടത്. ഡെൻമാർക്ക് താരമായ നാദിയ നദീം 2019 ജനുവരി മുതൽ ഫ്രീ ഏജന്റ് ആയിരിക്കും എന്ന് സിറ്റി പറയുന്നു. താരത്തിന്റെ പഴയ ക്ലബ് ആയ പോർട്ലാന്റിലേക്ക് തിരിച്ചു പോയേക്കും എന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ജാനുവരിയിൽ ആണ് നാദിയ മാഞ്ചസ്റ്റർ സിറ്റിയുടെ വനിതാ ടീമിൽ എത്തുന്നത്. തുടർന്ന് 28 മത്സരങ്ങളിൽ സിറ്റി കുപ്പായം അണിഞ്ഞ നാദിയ 9 ഗോളുകളും നേടിയിട്ടുണ്ട്.