വനിതാ ലോകകപ്പ്, ബ്രസീലിനെ മാർത കാത്തു

വനിതാ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്ത വിജയിച്ച് ബ്രസീൽ പ്രീക്വാർട്ടറിൽ. ഇന്ന് നടന്ന മത്സരത്തിൽ ഏക ഗോളിന് ഇറ്റലിയെ ആണ് ബ്രസീൽ തോൽപ്പിച്ചത്. ഒരു പെനാൾട്ടി ആയിരുന്നു ബ്രസീലിനെ ഇന്ന് സഹായിച്ചത്. ഇതിഹാസ താരം മാർത പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചു.

മാർതയുടെ 17ആം ലോകകപ്പ് ഗോളായിരുന്നു ഇതു. ഈ വിജയം പ്രീക്വാർട്ടറിലേക്ക് ബ്രസീലിനെ എത്തിച്ചു എങ്കിലും ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് ബ്രസീൽ ഫിനിഷ് ചെയ്തത്. ഇതുകൊണ്ട് തന്നെ നോക്കൗട്ട് റൗണ്ടിൽ കരുത്തരായ എതിരാളികളെ ബ്രസീൽ നേരിടേണ്ടി വരും. ജർമ്മനിയോ ഫ്രാൻസോ ആകും നോക്കൗട്ട് റൗണ്ടിലെ ബ്രസീലിന്റെ എതിരാളി.

Previous articleകെറിന്റെ ചിറകിലേറി ഓസ്ട്രേലിയ പ്രീക്വാർട്ടറിൽ, നാലു ഗോളും കെറിന്റെ വക
Next articleമുൻ നോർത്ത് ഈസ്റ്റ് താരത്തെ സ്വന്തമാക്കി മുംബൈ സിറ്റി