മുൻ നോർത്ത് ഈസ്റ്റ് താരത്തെ സ്വന്തമാക്കി മുംബൈ സിറ്റി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിന്റെ പുതിയ സീസണായുള്ള ഒരുക്കത്തിന്റെ ഭാഗമായി ഒരു മികച്ച താരത്തെ ടീമിൽ എത്തിച്ചിരിക്കുകയാണ് മുംബൈ സിറ്റി. മുൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരമായ മാറ്റൊ ഗ്രിജികാണ് മുംബൈ സിറ്റിയിൽ എത്തിയിരിക്കുന്നത്. ക്രൊയേഷ്യക്കാരനായ ഡിഫൻസീവ് താരം മാറ്റൊ കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനായി മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു.

ഹംഗറിയിലും ക്രൊയേഷ്യയിലുമൊക്കെ ആയിരുന്നു ഇന്ത്യയിൽ എത്തും മുമ്പ് മാറ്റോ കളിച്ചിരുന്നത്. കഴിഞ്ഞ സീസണിൽ നോർത്ത് ഈറ്റിനു വേണ്ടി 19 മത്സരങ്ങളിൽ ബൂട്ട് കെട്ടിയിരുന്നു. നോർത്ത് ഈസ്റ്റിനെ അവരുടെ ചരിത്രത്തിലെ ആദ്യ സെമി ഫൈനലിൽ എത്തിച്ചതിൽ വലിയ പങ്ക് മാറ്റോയ്ക്ക് ഉണ്ടായിരുന്നു.