സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്, തമിഴ്നാടിനെ വീഴ്ത്ത് മണിപ്പൂർ ഫൈനലിൽ

- Advertisement -

അരുണാചൽ പ്രദേശിൽ നടക്കുന്ന ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ലൈനപ്പായി. ഇന്ന് നടന്ന രണ്ടാം സെമി ഫൈനൽ ജയിച്ച മണിപ്പൂർ ഫൈനലിൽ റെയിൽവേസിനെ നേരിടും. സെമിയിൽ തമിഴ്‌നാടിനെയാണ് മണിപ്പൂർ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു മണിപ്പൂരിന്റെ വിജയം.

ഇന്ന് രാവിലെ നടന്ന ആദ്യ സെമിയിൽ ഒഡീഷയെ തോൽപ്പിച്ചായിരുന്നു റെയില്വേസിന്റെ ഫൈനൽ പ്രവേശനം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റെയില്വേസിന്റെ വിജയം. മറ്റന്നാളാണ് ഫൈനൽ നടക്കുക.

Advertisement