പ്രീസീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വിജയം

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് പ്രീസീസൺ മത്സരത്തിൽ വിജയം. ഇന്ന് സൗഹൃദ മത്സരത്തിൽ നോർത്ത് ഈസ്റ്റിന്റെ തന്നെ റിസേർവ് ടീമിനെയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നേരിട്ടത്. മത്സരം എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് വിജയിച്ചത്. പുതിയ സൈനിംഗ് ആയ ഹീറിംഗ്സ് ഇന്ന് ഗോളുമായി തിളങ്ങി.

ആദ്യ പകുതിയുടെ തുടക്കത്തിൽ ആയിരുന്നു ഹീറിംഗ്സിന്റെ ഗോൾ വന്നത്. രണ്ടാം പകുതിയിൽ മാർട്ടിൻ ചാവേസും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടി ഗോൾ നേടി. അടച്ചിട്ട സ്റ്റേഡിയത്തിൽ കാണികൾ ഇല്ലാതെയാണ് ഇന്ന് പ്രീസീസൺ മത്സരം നടന്നത്.

Previous articleസീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്, തമിഴ്നാടിനെ വീഴ്ത്ത് മണിപ്പൂർ ഫൈനലിൽ
Next articleഉസ്ബെകിസ്താൻ കരുത്തും ഇന്ത്യ കടന്നു, ഇന്ത്യക്ക് ഏഷ്യൻ കപ്പ് യോഗ്യത