ചെൽസിയിലേക്ക് ഇല്ല എന്ന് സാം കെർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് വനിതാ ലീഗിലെ ക്ലബായ ചെൽസിയിലേക്ക് താൻ പോകുമെന്ന അഭ്യൂഹങ്ങൾ തെറ്റാണെന്ന് പറഞ്ഞ് ഓസ്ട്രേലിയൻ സൂപ്പർ താരം സാം കെർ. എല്ലാ സീസൺ അവസാനത്തിലും താൻ യൂറോപ്പിലേക്ക് വരുമെന്ന് മാധ്യമങ്ങൾ പറയാറുണ്ടെന്നും. അത് അവരുടെ ജോലി മാത്രമാണെന്നും കെർ പറഞ്ഞു.

താൻ അമേരിക്കയിൽ സന്തോഷവതിയാണെന്നും. താൻ മികച്ചൊരു ടീമിലാണ് കളിക്കുന്നത് എന്നും കെർ പറഞ്ഞു. അമേരിക്ക ലീഗ് ക്ലബായ ചിക്കാഗോ റെഡ്സിലാണ് ഇപ്പോൾ കെർ കളിക്കുന്നത്. അവസാന മൂന്ന് സീസണുകളികും അമേരിക്കൻ ലീഗിലെ ടോപ്പ് സ്കോറർ ആണ് കെർ. ഇന്നലെ നോർവേയോട് തോറ്റ് ഓസ്ട്രേലിയ വനിതാ ലോകകപ്പിൽ നിന്ന് പുറത്തായിരുന്നു. അതിനു ശേഷമായിരുന്നു കെറിന്റെ പ്രതികരണം.