ബിനോ ജോർജ്ജിന്റെ കേരള ഇലവൻ, നാലു കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇപ്പോൾ കളിക്കുന്ന മലയാളി താരങ്ങളെ വെച്ച് തന്റെ ബെസ്റ്റ് ഇലവൻ പ്രഖ്യാപിച്ചിരിക്കുകയാണ് ഗോകുലം കേരള എഫ് സി പരിശീലകനായ ബിനോ ജോർജ്ജ്. കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റാഗ്രാമിൽ ബിനോ ജോർജ്ജ് തന്റെ അഭിപ്രായത്തിലെ കേരള ഇലവൻ പങ്കുവെച്ചത്. ഇപ്പോൾ ദേശീയ തലത്തിൽ കളിക്കുന്ന പ്രമുഖ താരങ്ങളൊക്കെ ടീമിൽ ഉണ്ട്.

ആദ്യ ഇലവനിൽ നാലു കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഇടം പിടിച്ചിട്ടുണ്ട്. മുൻ നോർത്ത് ഈസ്റ്റ് ഗോൾകീപ്പറും ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് താരവുമായ രെഹ്നേഷാണ് ഗോൾ വല കാക്കുന്നത്. ഡിഫൻസിൽ സെന്റർ ബാക്കായി കേരള ബ്ലാസ്റ്റേഴ്സിന്റെ അനസ് എടത്തൊടികയും ഹക്കുവും. റൈറ്റ് ബാക്ക് റോളിൽ ബെംഗളൂരുവിന്റെ റിനോ ആന്റോ ഇറങ്ങുമ്പോൾ ഗോകുലത്തിന്റെ ഇർഷാദാണ് ലെഫ്റ്റ് ബാക്ക്.

എസ് ബി ഐയുടെ ജിജോ ജോസഫും കേരള ബ്ലാസ്റ്റേഴ്സിന്റെ സഹലുമാണ് മധ്യനിരയിൽ. എ ടി കെ കൊൽക്കത്തയുടെ താരമായ ജോബി ജസ്റ്റിന് അറ്റാക്കിങ് മിഡ്ഫീൽഡറുടെ റോലിലും ഇറങ്ങും. പൂനെ സിറ്റിയുടെ ആശിക് ലെഫ്റ്റ് അറ്റാക്കായും ചെന്നൈയിന്റെ സി കെ വിനീത് റൈറ്റ് സൈഡിലെ അറ്റാക്കറായും ഇറങ്ങും. മോഹൻ ബഗാനിൽ എത്തിയ വി പി സുഹൈർ ആണ് സ്ട്രൈക്കറുടെ റോളിൽ ഉള്ളത്.

സബ്സ്റ്റിട്യൂഷൻ ബെഞ്ചിൽ രാഹുൽ കെ പി, ബ്രിട്ടോ, രാജേഷ്, അർജുൻ, ഗനി, റാഷിദ്, സൽമാൻ, സഞ്ജു, ശിബിൻ രാജ് എന്നിവരും ഉണ്ട്.