ജൂനിയർ ദേശീയ ഫുട്ബോൾ; ക്വാർട്ടർ കാണാതെ കേരളം പുറത്ത്

ദേശീയ വനിതാ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നിന്ന് കേരളം പുറത്ത്‌. ഇന്ന് നിർണായക മത്സരത്തിൽ മിസോറാമിനെ നേരിട്ട കേരളം പരാജയം വഴങ്ങിയതോടെയാണ് ടൂർണമെന്റിൽ നിന്ന് പുറത്തായത്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു മിസോറാമിന്റെ വിജയം. ആദ്യ 37 മിനുട്ടുകൾക്ക് ഇടയിൽ തന്നെ നാലു ഗോളുകൾക്ക് മിസോറാം മുന്നിൽ എത്തിയിരുന്നു. പിന്നെ തിരിച്ചടിക്കാൻ കേരളത്തിനായില്ല‌.

കേരളത്തിനായി ശ്രീലക്ഷ്മി, ആര്യ ശ്രീ എന്നിവരാണ് ഗോളുകൾ നേടിയത്. ലാൽറിന്മുവാനിയുടെ ഹാട്രിക്കാണ് മിസോറാമിനെ രക്ഷിച്ചത്. ഈ ജയത്തോടെ മിസോറാം ഗ്രൂപ്പ് ജേതാക്കളായി ക്വാർട്ടറിലേക്ക് കടന്നു. നാളെയും മറ്റന്നാളുമായി ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കും.

April 26, 2019 (Friday)

QF 1 – Jharkhand vs Manipur (7:15 AM)
QF 2 – Tamil Nadu vs Haryana (4 PM)

April 27, 2019 (Saturday)

QF 3 – Odisha vs Himachal Pradesh (7:15 AM)
QF 4 – Gujarat vs Mizoram (4 PM)