IWL

ഇന്ത്യൻ വനിതാ ലീഗ്, എസ് എസ് ബിക്കും കിക്ക്സ്റ്റാർടിനും വിജയം തുടക്കം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ വനിതാ ലീഗിന്റെ പുതിയ സീസണ് തുടക്കം. ആദ്യ രണ്ട് മത്സരങ്ങളിൽ എസ് എസ് ബി വനിതകളും കിക്ക്സ്റ്റാർട് എഫ് സിയും വിജയിച്ചു. 7th ബറ്റാലിയൺ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഹാൻസ് വിമൻസിനെ ആണ് എസ് എസ് ബി പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ ആറ് ഗോളുകൾക്കായിരുന്നു വിജയം. തുടക്കത്തിൽ രണ്ട് ഗോളുകൾക്ക് ഹാൻസ് വിമൻസ് ലീഡെടുത്ത മത്സരമാണ് അവസാനം 6-2ന് എസ് എസ് ബി വിജയിച്ചത്. ലിൻഡയും ദുലറും എസ് എസ് ബിക്കായി രണ്ട് ഗോളുകൾ വീതം നേടി.

കർണാടക ക്ലബായ കിക്ക് സ്റ്റാർട് എഫ് സി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആണ് വിജയിച്ചത്. നിർമലാ ദേവി, പരമേശ്വരി കാവ്യ എന്നിവരാണ് കിക്ക് സ്റ്റാർടിനായി ഇന്ന് ഗോളുകൾ നേടിയത്.

Categories IWL