ഇത്തവണ പിന്മാറ്റം ഉണ്ടാകില്ലെന്ന് പ്രതീക്ഷ, ഇംഗ്ലണ്ടും ന്യൂസിലാണ്ടും പാക്കിസ്ഥാനിലേക്ക് എത്തുന്നു

ഇംഗ്ലണ്ടും ന്യൂസിലാണ്ടും പാക്കിസ്ഥാനിലേക്ക് ക്രിക്കറ്റ് കളിക്കാനെത്തുന്നു. 2022 നവംബര്‍ ഡിസംബര്‍ മാസങ്ങളിലാവും ഈ പരമ്പരകള്‍ നടക്കുന്നത്. കഴിഞ്ഞ ടൂറുകള്‍ ഇരു രാജ്യങ്ങളും അവസാന നിമിഷം ആണ് റദ്ദാക്കിയത്. എന്നാൽ ഇത്തവണ അതുണ്ടാകില്ല എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

ഇംഗ്ലണ്ട് സെപ്റ്റംബര്‍ – ഒക്ടോബര്‍ മാസങ്ങളിൽ ഏഴ് ടി20 മത്സരങ്ങള്‍ക്കായി പാക്കിസ്ഥാനിൽ എത്തും. അതിന് ശേഷം നവംബറിൽ മൂന്ന് ടെസ്റ്റുകള്‍ക്കായി എത്തുമ്പോള്‍ ന്യൂസിലാണ്ട് രണ്ട് ടെസ്റ്റുകള്‍ക്കും മൂന്ന് ഏകദിനങ്ങളുമാണ് കളിക്കുക.