ഇന്ത്യൻ ആരോസിന് സീസണിലെ രണ്ടാം വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗിൽ ഇന്ത്യൻ ആരോസിന് രണ്ടാം വിജയം. ഈ സീസണിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു എങ്കിലും അവസാന കുറേ മത്സരങ്ങളിൽ അവർക്ക് വിജയം ലഭിച്ചിരുന്നില്ല. ഇന്ന് ആ വിജയം ആരോസിന് കിട്ടി. ഇന്ന് ആരോസ് കെങ്ക്രയെ ആണ് പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു വിജയം. മത്സരം അവസാനിക്കാൻ മൂന്ന് മിനുട്ട് മാത്രം ശേഷിക്കെ ആയിരുന്നു ആരോസിന്റെ വിജയ ഗോൾ വന്നത്. സബ്ബായി എത്തിയ ബ്രിജേഷ് ഗിരി ആണ് ഗോൾ നേടിയത്.

ഈ വിജയത്തോടെ ഇന്ത്യൻ ആരോസ് 9 പോയിന്റുമായി ലീഗിൽ പതിനൊന്നാം സ്ഥാനത്ത് നിൽക്കുകയാണ്. കെങ്ക്രെ അവസാന സ്ഥാനത്താണ്.