ന്യൂസിലാൻഡിനെ തോൽപ്പിച്ച് അണ്ടർ 19 ലോകകപ്പ് ഫൈനൽ ഉറപ്പിച്ച് ബംഗ്ലാദേശ്

Photo: Twitter/@cricketworldcup
- Advertisement -

അണ്ടർ 19 ലോകകപ്പിൽ ന്യൂസിലാൻഡിനെ തോൽപ്പിച്ച് ബംഗ്ലാദേശ് ഫൈനൽ ഉറപ്പിച്ചു. 6 വിക്കറ്റിനാണ് ബംഗ്ലാദേശ് ന്യൂസിലാൻഡിനെ തോൽപ്പിച്ചത്. ഫൈനലിൽ നിലവിലെ ജേതാക്കളായ ഇന്ത്യയാണ് ബംഗ്ലാദേശിന്റെ എതിരാളികൾ. സെമി ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 8 വിക്കറ്റ് നഷ്ടത്തിൽ 211 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ളദേശ് 4 വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് എടുത്ത് ഫൈനൽ ഉറപ്പിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് പുറത്താവാതെ 75 റൺസ് എടുത്ത വീലർ ഗ്രീൻളിന്റെ പ്രകടനത്തിന്റെ പിൻബലത്തിലാണ് 211 റൺസ് എടുത്തത്. 44 റൺസ് എടുത്ത ലിഡ്‌സ്റ്റോൺ ഗ്രീൻഒളിന് മികച്ച പിന്തുണ നൽകി. ബംഗ്ലാദേശിന് വേണ്ടി ഷോറീഫുൾ ഇസ്ലാം മൂന്ന് വിക്കറ്റും ഷമീം ഹൊസ്സൈനും ഹസൻ മുറാദും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

തുടർന്ന് ബാറ്റ് ചെയ്ത ബംഗ്ലാദേശിന് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ രണ്ടു പേരെയും നഷ്ടമായെങ്കിലും സെഞ്ചുറി പ്രകടനം പുറത്തെടുത്ത മഹ്മൂദുൽ ഹസൻ ജോയ് അവർക്ക് വിജയം നേടികൊടുക്കുകയായിരുന്നു. ഹസൻ ജോയ് 100 റൺസ് എടുത്തു പുറത്തായപ്പോൾ തൗഹീദ് ഹൃദോയ് 40 റൺസ് എടുത്ത് പുറത്തായി. ശഹാദത് ഹൊസൈൻ 40 റൺസ് എടുത്ത് പുറത്താവാതെ നിന്നു.

Advertisement