“മാഞ്ചസ്റ്റർ യുണൈറ്റഡിനോട് സ്നേഹം മാത്രം” – ലുകാകു

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിനോട് തനിക്ക് സ്നേഹം മാത്രമേ ഉള്ളൂ എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റൊമേലു ലുകാകു. മാധ്യമങ്ങൾ പല വാർത്തകളും പടച്ചുവിടും പക്ഷെ അതിൽ ഒന്നും സത്യമില്ല എന്നും ലുകാകു പറഞ്ഞു. ഇപ്പോൾ സീരി എയിൽ ഇന്റ്ർ മിലാനു വേണ്ടി കളിക്കുകയാണ് ലുകാകു. സോൾഷ്യറും ലുകാകുവും തമ്മിൽ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നും അത് കാരണമാണ് ലുകാകു ക്ലബ് വിട്ടത് എന്നും നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാ ക്ലബ് വിടാനുള്ള തീരുമാനം തന്റേതു മാത്രമായിരുന്നു എന്നു ലുകാകു പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് വലിയ ക്ലബാണ്. അവുടെയുള്ള ആരാധകരും ക്ലബിന്റെ അണിയറ പ്രവർത്തകരും ക്ലബു പോലെ തന്നെ മികച്ചതാണ്. അവിടെയുള്ള എല്ലാവരുമായും തനിക്ക് മികച്ച ബന്ധമാണ് എന്നും ലുകാകു പറഞ്ഞു.മാഞ്ചസ്റ്ററിൽ നിന്ന് ഒരുപാട് പുതിയ കാര്യങ്ങൾ പഠിക്കാൻ തനിക്ക് ആയിട്ടുണ്ട് എന്നുൻ അദ്ദേഹം പറഞ്ഞു.

Previous articleഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗ് ഇത്തവണ ബാംഗ്ലൂരിൽ
Next article“മാറ്റങ്ങൾ ഇല്ലാതെ മൂന്നു നാലു മത്സരങ്ങൾ കളിച്ചാൽ കേരള ബ്ലാസ്റ്റേഴ്സ് തിളങ്ങും”