അമേരിക്കയെ വിറപ്പിച്ച് ഓസ്ട്രേലിയ

- Advertisement -

വമ്പന്മാരായ അമേരിക്കയെ തളച്ച് ഓസ്ട്രേലിയ. അമേരിക്കയിൽ നടക്കുന്ന ടൂർണമെന്റ് ഓഫ് നാഷൺസിലെ നിർണായക മത്സരത്തിലാണ് ഓസ്ട്രേലിയൻ വനിതകൾ അമേരിക്കയെ ഞെട്ടിച്ചത്. 91ആം മിനുട്ട് വരെ 1-0ന് മുന്നിട്ട് നിന്ന് ഓസ്ട്രേലിയ നിർഭാഗ്യം കൊണ്ട് സമനില വഴങ്ങേണ്ടി വരികയായിരുന്നു. ലൊഗാർസോ 22ആം മിനുട്ടിൽ നേടിയ ഗോളിലായിരുന്നു ഓസ്ട്രേലിയ മുന്നിട്ടു നിന്നത്. ആ മുൻ തൂക്കം 3 പോയന്റ് ഓസ്ട്രേലിയക്ക് നൽകുമെന്ന് തോന്നി എങ്കിലും നിരാശ ആയിരുന്നു ഫലം.

90ആം മിനുട്ടിൽ ഹൊറാനാണ് ലോക ചാമ്പ്യന്മാരായ അമേരിക്കയ്ക്ക് സമനില നേടിക്കൊടുത്തത്. സമനില ആണ് എങ്കിലും ഓസ്ട്രേലിയക്ക് കിരീട പ്രതീക്ഷയുണ്ട്. ഒരു മത്സരം മാത്രം ശേഷിക്കെ അമേരിക്കയും ഓസ്ട്രേലിയയും ഇപ്പോൾ 4 പോയന്റും +2 ഗോൾ ഡിഫറൻസുമായി ഒപ്പത്തിനൊപ്പം ആണ്. അവസാന റൗണ്ടിൽ അമേരിക്ക ബ്രസീലിനെയും, ഓസ്ട്രേലിയ ജപ്പാനെയുമാണ് നേരിടുക. അമേരിക്കയെക്കാൾ മെച്ചപ്പെട്ട ഫലം ലഭിക്കികയാണെങ്കിൽ അത് ഓസ്ട്രേലിയയെ ചാമ്പ്യന്മാരാക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement