ക്രിസ് ലിന്നിനു പുതിയ കരാര്‍ നല്‍കി ക്യൂന്‍സ്‍ലാന്‍ഡ്

- Advertisement -

ജെഎല്‍ടി ഏകദിന കപ്പിനു മുന്നോടിയായി ക്രിസ് ലിന്നിനു കരാര്‍ നല്‍കാന്‍ ഒരുങ്ങി ക്യൂന്‍സ്‍ലാന്‍ഡ്. ഓള്‍റൗണ്ടര്‍ ജേസണ്‍ ഫ്ലോറോസ് തന്റെ കരാര്‍ വേണ്ടെന്ന് വെച്ച് പഠനങ്ങളില്‍ കേന്ദ്രീകരിക്കുവാന്‍ തീരുമാനിച്ചതോടെയാണ് പുതിയ സംഭവ വികാസം. ഓസ്ട്രേലിയയ്ക്കായി ഒരേയൊരു ഏകദിനത്തില്‍ മാത്രമാണ് ഇതുവരെ ക്രിസ് ലിന്‍ കളിച്ചിട്ടുള്ളത്. 2017 ജനുവരിയില്‍ പാക്കിസ്ഥാനെതിരെയായിരുന്നു ആ മത്സരം.

ഈ കരാര്‍ 2019 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ഏകദിന ടീമില്‍ ഇടം പിടിക്കുവാനുള്ള അവസരമായാവും ഓസ്ട്രേലിയന്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഉപയോഗിക്കുക. പരിക്ക് കരിയറിന്റെ സ്ഥിരം കൂട്ടായി മാറിയ താരമാണ് ക്രിസ് ലിന്‍. 2013നു ശേഷം ക്യൂന്‍സ്‍ലാന്‍‍ഡിനു വേണ്ടി 50 ഓവര്‍ മത്സരങ്ങളില്‍ ക്രിസ് ലിന്‍ കളിച്ചിട്ടില്ല.

ഗ്ലോബല്‍ ടി20 ലീഗ് കാനഡയില്‍ താരത്തിനു ക്രിക്കറ്റ് ഓസ്ട്രേലിയ അവസരം നിഷേധിച്ചിരുന്നുവെങ്കിലും കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ താരത്തിനു കളിക്കുവാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement