മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് ആഴ്സണൽ കോണ്ടിനെന്റൽ കപ്പ് ഫൈനലിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വനിതാ ഫുട്ബോളിലെ ഗ്ലാമർ പോരാട്ടത്തിൽ ജയം സ്വന്തമാക്കി ആഴ്സണൽ കോണ്ടിനെന്റൽ കപ്പ് ഫൈനലിൽ കടന്നു. ഇന്നലെ നടന്ന സെമിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആണ് ആഴ്സണൽ തോൽപ്പിച്ചത്. ഇംഗ്ലീഷ് ഒന്നാം ഡിവിഷനിലെ ഒന്നാം സ്ഥാനക്കാരായ ആഴ്സണലിനെതിരെ തകർപ്പൻ പ്രകടനമാണ് രണ്ടാം ഡിവിഷൻ ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നലെ കാഴ്ചവെച്ചത്. ഡച്ച് സ്ട്രൈക്കർ വിവിയന്നെ മിയദനെയുടെ ഇരട്ട ഗോളുകൾ ആണ് ആഴ്സണലിന് ജയം സമ്മാനിച്ചത്. ഗ്രീൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗോൾ നേടിയത്.

കോണ്ടിനെന്റൽ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ ആകും ആഴ്സണൽ നേരിടുക. കഴിഞ്ഞ ദിവസം ചെൽസിയെ തോൽപ്പിച്ചാണ് സിറ്റി ഫൈനൽ ഉറപ്പിച്ചിരുന്നത്.

ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ആഴ്സണൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. ഇംഗ്ലണ്ടിലെ ആദ്യ ഡിവിഷനിലെ ഒന്നാം സ്ഥാനക്കാരാണ് ആഴ്സണൽ. മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം ഡിവിഷനിലെ ഒന്നാം സ്ഥാനക്കാരും. ആദ്യ സീസണിൽ തന്നെ തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പെൺപട ഇന്നും അത്ഭുതങ്ങൾ കാണിക്കുമോ എന്ന് കണ്ടറിയാം.