ഒന്നാം സ്ഥാനക്കാരായ ആഴ്സണലിനെ തറപറ്റിച്ച് ചാമ്പ്യൻസ് ചെൽസി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് വനിതാ ലീഗിലെ വമ്പൻ മത്സരത്തിൽ ആഴ്സണലിന് തോൽവി. ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ആഴ്സണലിനെ അവരുടെ ഹോമിൽ ചെന്നാണ് ചെൽസി പരാജയപ്പെടുത്തിയത്. ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ചെൽസി ജയിക്കുകയായിരുന്നു. ചെൽസിക്കായി എറിൻ കത്ബേർട് ഇരട്ടഗോളുകൾ നേടി. വിവിയനെ ആണ് ആഴ്സണലിന്റെ സ്കോറർ.

ലീഗിൽ ആഴ്സണലിന്റെ രണ്ടാം പരാജയം മാത്രമാണിത്. ഇപ്പോൾ 12 മത്സരങ്ങളിൽ നിന്ന് 30 പോയന്റുമായി ആഴ്സണൽ തന്നെയാണ് ലീഗിൽ ഒന്നാമത്. 13 മത്സരങ്ങളിൽ നിന്ന് 28 പോയന്റുമായി ചെൽസി മൂന്നാം സ്ഥാനത്താണ്. നിലവിലെ ലീഗ് ചാമ്പ്യന്മാരാണ് ചെൽസി.