മാറ്റയുടെ കോമൺ ഗോളിൽ ഇനി വെർണറും

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഹുവാൻ മാറ്റയുടെ ചാരിറ്റി സംഘടനയായ കോമൺ ഗോളിൽ ചെൽസിയുടെ പുത്തൻ സ്‌ട്രൈക്കർ തിമോ വെർണറും ഭാഗമായി. ഫുട്‌ബോളുമായി ബന്ധപ്പെട്ടവർ തങ്ങളുടെ ശമ്പളത്തിന്റെ 1 ശതമാനം ചാരിറ്റി പ്രവർത്തനങ്ങൾക്ക്‌ മാറ്റി വെക്കുക എന്ന ഉദ്ദേശത്തോടെയാണ് കോമൺ ഗോൾ പ്രവർത്തിക്കുന്നത്.

പ്രീമിയർ ലീഗിലേക്ക് സ്വപ്ന ട്രാൻസ്ഫർ നേടിയ ജർമ്മൻ താരം വെർണർ താൻ ഇതിന്റെ ഭാഗമാവുന്നതിൽ വലിയ സന്തോഷം പ്രകടിപ്പിച്ചു. 2017 ൽ യുർഗൻ ക്രിസ്‌ബെർക്, മാറ്റ എന്നിവർ ചേർന്നാണ് സംഘടനക്ക് രൂപം നൽകിയത്. മാറ്റ് ഹമ്മൽസ്, രപിയോനെ, അലക്‌സ് മോർഗൻ, കില്ലിനി, സെർജ് നാബ്രി, എറിക് കന്റോന, യുർഗൻ ക്ളോപ്പ് എന്നിവർ അടക്കം ഉള്ള ഒട്ടേറെ പ്രമുഖർ സംഘടനയുടെ ഭാഗമാണ്.

Advertisement