ടോട്ടൻഹാമിന്റെ മോശം പ്രകടനങ്ങൾ കാരണം ഒരുപാട് സമ്മർദ്ദത്തിൽ ഉള്ള പരിശീലകൻ പോചടീനോയ്ക്ക് പിന്തുണയുമായി മുൻ ആഴ്സണൽ പരിശീലകൻ വെങ്ങർ രംഗത്ത്. പോചടീനോ ഇതുവരെ സപ്ർസിൽ നല്ല പ്രകടനമാണ് നടത്തിയത് എന്നും അത് എല്ലാവരും അംഗീകരിക്കുന്നുണ്ട് എന്നും വെങ്ങർ പറഞ്ഞു. പോചടീനോ വന്ന കാലത്ത സ്പർസിൽ ഒരുപാട് യുവതാരങ്ങളായിരുന്നു. അവരെ വളർത്തി വലിയ ഒരു ടീമാക്കി മാറ്റാൻ അദ്ദേഹത്തിനായി വെങ്ങർ പറഞ്ഞു.
ടോട്ടൻഹാം സ്ഥിരമായി ആദ്യ നാലിൽ ഉണ്ടാകുന്നുണ്ട്. ഒപ്പം കഴിഞ്ഞ തവണ ചാമ്പ്യൻസ് ലീഗ് കിരീടത്തിന് അടുത്തും എത്തി. ഇതൊക്കെ പോചടീനോ നല്ല കോച്ചാണ് എന്നാണ് കാണിക്കുന്നത്. വെങ്ങർ പറഞ്ഞു. എന്നാൽ ഒരു ക്ലബിൽ തന്നെ ഒരു പരിശീലകൻ നാലോ അഞ്ചോ വർഷം നിന്നാൽ ആരാധകർ കൂടുതലായി പരിശീലകരിൽ നിന്ന് ആഗ്രഹിക്കും. അവർക്ക് കിരീടങ്ങൾ വേണ്ടി വരും. അതാണ് ഇപ്പോൾ പോചടീനോയെ സമ്മർദ്ദത്തിൽ ആക്കുന്നത് എന്നും വെങ്ങർ പറഞ്ഞു.