കേരള ബ്ലാസ്റ്റേഴ്സ് മത്സരങ്ങളുടെ ടിക്കറ്റുകൾ ഇന്ന് എത്തും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ ആറാം സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങളുടെ ടിക്കറ്റുകൾ ഇന്ന് മുതൽ എത്തും. ആദ്യം സീസൺ ടിക്കറ്റുകൾ ആകും വിൽപ്പനയ്ക്ക് എത്തുക. സീസൺ ടിക്കറ്റുകൾ സ്വന്തമാക്കുന്നവർക്ക് ആകർഷകമായ പല സമ്മാനങ്ങളും ഒപ്പം ലഭിക്കും. ഇന്ന് രാത്രി 8 മണിക്ക് ആകും ടിക്കറ്റിന്റെ പ്രഖ്യാപനം എത്തുക.

ഒക്ടോബർ 20ന് കേരള ബ്ലാസ്റ്റേഴ്സും എ ടി കെ കൊൽക്കത്തയും തമ്മിലുള്ള മത്സരത്തോടെയാകും സീസൺ ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരം കൊച്ചിയിൽ ആണ് എന്നതു കൊണ്ട് തന്നെ ടിക്കറ്റ് വന്നാൽ പെട്ടെന്ന് വിറ്റു തീരാൻ സാധ്യതയുണ്ട്. ടിക്കറ്റിന് വില കൂട്ടില്ല എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് ഹോം ഫിക്സ്ചർ;

KBFC vs ATK Oct 20 Sunday – കൊച്ചി
KBFC vs MCFC Oct 24 Thursday – കൊച്ചി
KBFC vs DDFC Nov 8 Friday – കൊച്ചി
KBFC vs FCG Dec 1 Sunday – കൊച്ചി
KBFC vs JFC Dec 13 Friday -കൊച്ചി
KBFC vs NEUFC Dec 28 Saturday കൊച്ചി
KBFC vs FCPC Jan 5 Sunday കൊച്ചി
KBFC vs CFC Feb 1 Saturday – കൊച്ചി
KBFC vs BFC Feb 15 Saturday – കൊച്ചി