ഔദ്യോഗിക പ്രഖ്യാപനം എത്തി, വിയ്യ ഇനി ജപ്പാനിൽ പന്ത് തട്ടും

- Advertisement -

ഡേവിഡ് വിയ്യ ഇനി ജപ്പാനിൽ. ജെ ലീഗിൽ ആന്ദ്രെ ഇനിയെസ്റ്റയുടെ വിസെൽ കൊബേക്ക് വേണ്ടിയാണ് താരം ഇനി ബൂട്ട് കെട്ടുക. 2 ദിവസങ്ങൾക്ക് മുൻപാണ് താരം ന്യൂ യോർക്ക് സിറ്റിയുമായുള്ള കരാർ അവസാനിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് താരം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

 

ജെ ലീഗിൽ എത്തുന്ന മൂന്നാമത്തെ സ്പാനിഷ് താരമാണ് വിയ്യ. നേരത്തെ ഇനിയെസ്റ്റക്ക് പിന്നാലെ ഫെർണാണ്ടോ ടോറസും ജെ ലീഗിൽ എത്തിയിരുന്നു. 2010 മുതൽ 2013 വരെ ഇനിയെസ്റ്റക്കൊപ്പം ബാഴ്സലോണക്ക് വേണ്ടി കളിച്ച താരം വലൻസിയ, അത്ലറ്റികോ മാഡ്രിഡ് ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

Advertisement