ചിലി ദേശീയ താരം അർടുറോ വിദാലിന് കൊറോണ പോസിറ്റീവ്. ചിലി ഫുട്ബോൾ ടീമാണ് കോവിഡ് പോസിറ്റീവ് ആണെന്ന വാർത്ത സ്ഥിരീകരിച്ചത്. ടോൺസിലിറ്റിസ് അസുഖമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദാൽ പരിശോധനയിൽ കൊറോണ പോസിറ്റീവ് ആണെന്ന് തെളിയുക ആയിരുന്നു. വിദാൽ കഴിഞ്ഞ ആഴ്ച കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. വിദാലിന് ചിലിയുടെ നിർണായക മത്സരങ്ങൾ നഷ്ടമാകും. അർജന്റീനയ്ക്ക് എതിരായും ബൊളീവിയക്ക് എതിരായും ഉള്ള ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ വിദാലിന് കളിക്കാൻ ആവില്ല. കോപ അമേരിക്ക മത്സരങ്ങൾക്ക് വിദാൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.