ടോട്ടൻഹാം ഡിഫൻഡർ വെർടോംഗന്റെ ആരോഗ്യത്തെ ഓർത്ത് ആശങ്ക വേണ്ടെന്ന് ക്ലബ് അറിയിച്ചു. കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ വെർടോംഗന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. സഹതാരമായ ടോബി ആൽഡെർവീൽഡുമായി കൂട്ടിയിടിച്ച് ഉണ്ടായ പരിക്കിന് ശേഷം കളി തുടരാൻ വെർടോംഗൻ ശ്രമിച്ചു എങ്കിലും അതിനാകാതെ മടങ്ങുകയായിരുന്നു.
വെർടോംഗന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ടോട്ടൻഹാം അറിയിച്ചു. തലയ്ക്കേറ്റ പരിക്ക് സാരമുള്ളതല്ല എന്നും അതു സംബന്ധിച്ച് വേറ്വ് പ്രശ്നങ്ങൾ ഇല്ല എന്നും ക്ലബ് പറഞ്ഞു. മൂക്കിനേറ്റ മുറിവ് മാത്രമെ പ്രശ്നമായി ഉള്ളൂ എന്നും ക്ലബ് ഡോക്ടർമാർ പറഞ്ഞു. ഇന്നലെ തലയ്ക്ക് പരിക്ക്കെറ്റ ശേഷവും വെർടോംഗനെ കളത്തിൽ ഇറക്കിയതിന് വലിയ വിമർശനങ്ങൾ ടോട്ടൻഹാം നേരിട്ടിരുന്നു. എന്നാൽ വെർടോംഗന്റെ കാര്യത്തിൽ ഡോക്ടർമാരുടെ കൃത്യമായ നിർദേശ അനുസരിച്ചാണ് നടപടികൾ എടുത്തത് എന്ന് ക്ലബ് പറഞ്ഞു.
പരിക്ക് ഇല്ലാ എങ്കിലും കൂടുതൽ പരിശോധനയ്ക്കായി വെർടോങനെ വിദഗ്ധ ഡോക്ടർമാര കൊണ്ട് പരിശോധിപ്പിക്കും എന്നും ക്ലബ് പറഞ്ഞു.