മെസ്സി, നിങ്ങൾ മനുഷ്യൻ തന്നെയോ!!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മെസ്സി മനുഷ്യൻ തന്നെയാണോ എന്ന സംശയം ലിവർപൂൾ ആരാധകർക്ക് മാത്രമല്ല ഫുട്ബോൾ ആരാധകർക്ക് മുഴുവൻ ഉണ്ടായാലും കുറ്റം പറയാൻ പറ്റില്ല. ഈ വർഷങ്ങളൊക്കെ കണ്ടു മടുത്തതാണ് മെസ്സി ബ്രില്യൻസ് എങ്കിലും വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നത് കാണുമ്പോൾ ഒരിക്കൽ കൂടെ ചോദിച്ചു പോവുകയാണ് മെസ്സി നിങ്ങൾ മനുഷ്യൻ തന്നെയോ.

ഇന്നലെ ലിവർപൂളിന്റെ കളി കണ്ട ആരും പറയില്ല ഇത് 3-0ന് തോൽക്കേണ്ട കളിയായിരുന്നു എന്ന്. പക്ഷെ ലിവർപൂളിന്റെ എല്ലാ മികവിനും മെസ്സിയുടെ സെക്കൻഡുകൾ മാത്രം നീളമുള്ള മാജിക് മതിയായിരുന്നു പകരം വെക്കാൻ. സുവാരസിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി വരുമ്പോൾ വലയിലേക്ക് തട്ടിയിട്ട് ഗോളടിച്ചപ്പോഴും മെസ്സിയുടെ തനി സ്വരൂപം ലിവർപൂൾ കണ്ടില്ലല്ലോ എന്ന് ആരാധകർക്ക് ഒരു ചെറിയ വിഷമം ഉണ്ടായിരുന്നു.

എന്നാൽ ആ വിഷമം ഒരു അത്ഭുത ഫ്രീകിക്കിലൂടെ മെസ്സി മാറ്റിക്കൊടുത്തു. ഫ്രീകിക്ക് ഗോളാക്കി മാറ്റൽ അതിപ്രയാസമാണ് എന്ന് തോന്നുന്ന ദൂരത്തിൽ നിന്ന്, ഫോം വെച്ച് നോക്കുകയാണെങ്കിൽ ലോകത്തെ ഏറ്റവും മികച്ച ഗോൾ കീപ്പറുകളിൽ ഒന്നായ അലിസണെതിരെ മെസ്സി എടുത്ത ആ കിക്ക് മെസ്സി എന്നാൽ പെർഫെക്ഷൻ ആണെന്ന് അടിവരയിടുക കൂടിയായിരുന്നു.

ആ ഗോൾ അല്ലാതെ തന്നെ പന്ത് കാലിൽ കിട്ടിയപ്പോഴൊക്കെ ലിവർപൂൾ ടീമിൻവ് വെള്ളം കുടുപ്പിക്കാൻ മെസ്സിക്ക് ആയി. മെസ്സി സൃഷ്ടിച്ച അവസരങ്ങൾ ബാഴ്സലോണയുടെ മറ്റു താരങ്ങൾ മുതലെടുത്തിരുന്നു എങ്കിൽ ഗോൾ എണ്ണാൻ ലിർപൂളിന് വിരലുകൾ മതിയാവില്ലായിരുന്നു. ഇന്നത്തെ രണ്ടു ഗോളുകളോടെ മെസ്സി ഈ ചാമ്പ്യൻസ് ലീഗിൽ 12 ഗോളുകളിൽ എത്തി. മൂന്ന് അസിസ്റ്റും മെസ്സിക്ക് ഇത്തവണ ചാമ്പ്യൻസ് ലീഗിലുണ്ട്.