ആഡം സംപ കോവിഡ് പോസിറ്റീവ്

ശ്രീലങ്കയ്ക്കെതിരെയുള്ള നിര്‍ണ്ണായക മത്സരത്തിന് തൊട്ടുമുമ്പ് ആഡം സംപ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. എന്നാൽ ഐസിസിയുടെ പുതിയ നിയമപ്രകാരം കോവിഡ് പോസിറ്റീവാണെങ്കിലും കളിക്കാമെന്നതിനാൽ തന്നെ ശ്രീലങ്കയ്ക്കെതിരെ താരം കളിക്കുമോ ഇല്ലയോ എന്നത് അവസാന നിമിഷം മാത്രമേ അറിയുവാന്‍ സാധിക്കുകയുള്ളു.

ന്യൂസിലാണ്ടിനെതിരെ ആദ്യ മത്സരത്തിൽ തോൽവിയേറ്റ് വാങ്ങിയ ഓസ്ട്രേലിയയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ്. കഴിഞ്ഞ ദിവസം അയര്‍ലണ്ട് താരം ജോര്‍ജ്ജ് ഡോക്രെൽ കോവിഡ് ബാധിചച്ുവെങ്കിലും ടീമിൽ ഇടം പിടിച്ചിരുന്നു.

സംപയുടെ അഭാവത്തിൽ ആഷ്ടൺ അഗര്‍ ആവും ടീമിലെത്തുക.