വരാനെക്ക് വീണ്ടും പരിക്ക്, മാഞ്ചസ്റ്റർ ഡാർബി നഷ്ടമാകും

Img 20211103 022306

മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും ദുഖ വാർത്ത. അവരുടെ സെന്റർ ബാക്കായ വരാനെ വീണ്ടും പരിക്കേറ്റ് പുറത്തായിരിക്കുകയാണ്. പരിക്ക് മാറി എത്തി രണ്ടാം മത്സരത്തിൽ തന്നെ വരാനെക്ക് പരിക്കേറ്റത് ക്ലബിന് വലിയ ആശങ്ക നൽകുന്നുണ്ട്. അറ്റലാന്റയ്ക്ക് എതിരായ മത്സരത്തിലെ ആദ്യ പകുതിയിൽ ആണ് വരാനെ പരിക്കേറ്റ് പുറത്ത് പോയത്. താരത്തിന് മാഞ്ചസ്റ്റർ ഡാർബി നഷ്ടമാകും. ഇനി ഇന്റർ നാഷണൽ ബ്രേക്ക് കഴിഞ്ഞു മാത്രമേ വരാനെ തിരിച്ചെത്താൻ സാധ്യതയുള്ളൂ.

സ്പർസിന് എതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ വരാനെ കളിക്കുകയും യുണൈറ്റഡ് വിജയത്തിന് അടിത്തറ ഇടുകയും ചെയ്തിരുന്നു. നേരത്തെ വരാനെ പരിക്കേറ്റ് പുറത്തായപ്പോൾ യുണൈറ്റഡ് ഡിഫൻസ് തകർന്നടിഞ്ഞിരുന്നു. അന്ന് ലെസ്റ്റർ സിറ്റി, അറ്റലാന്റ, ലിവർപൂൾ എന്നീ വലിയ മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പം വരാനെ ഉണ്ടായിരുന്നില്ല.ആ മൂന്ന് മത്സരങ്ങളിൽ നിന്നായി 11 ഗോളുകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയിരുന്നു. വരാനെ തിരിച്ച് ആദ്യ ഇലവനിൽ എത്തും വരെ ലിൻഡെലോഫ്, മഗ്വയർ, എറിക് ബയി എന്നിവരെ ആകും ഒലെ ആശ്രയിക്കുക

Previous articleഓസ്‌ട്രേലിയൻ ഓപ്പൺ കളിക്കുമോ എന്നത് സംശയത്തിലെന്ന സൂചന നൽകി നൊവാക് ജ്യോക്കോവിച്ച്
Next articleബാറ്റിംഗ് ആണ് കൈവിട്ടത് – ടാസ്കിന്‍ അഹമ്മദ്