വരാനെ കൊറോണ നെഗറ്റീവ്

റയൽ മാഡ്രിഡ് സെന്റർ ബാക്കായ വരാനെ കൊറോണ നെഗറ്റീവ് ആയി. കഴിഞ്ഞ ആഴ്ച കൊറോണ പോസിറ്റീവ് ആയതു കാരണം വരാനെയ്ക്ക് ലിവർപൂളിന് എതിരായ ആദ്യ പാദ മത്സരം നഷ്ടമായിരുന്നു. പക്ഷെ ഒരു നെഗറ്റീവ് ടെസ്റ്റ് കൂടെ വന്നാൽ മാത്രമെ വരാനെയ്ക്ക് കളിക്കാൻ സാധിക്കുകയുള്ളൂ. നാളെ നടക്കുന്ന ടെസ്റ്റ് നെഗറ്റീവ് ആയാലും ലിവർപൂളിന് എതിരായ മത്സരം താരം കളിക്കില്ല.

ബ്രിട്ടീഷ് കൊറോണ നിയമം പ്രശ്നമായതിനാൽ നാളെ നെഗറ്റീവ് ആയാലും ആൻഫീൽഡിൽ നടക്കുന്ന രണ്ടാം പാദം വരാനെക്ക് കളിക്കാൻ ആകില്ല. വാരാന്ത്യത്തിൽ നടക്കുന്ന ഗെറ്റഫെക്ക് എതിരായ മത്സരം ആകും വരാനെയുടെ ഇപ്പോഴത്തെ ലക്ഷ്യം.