“വാൻഡൈക് അല്ല പികെ ആണ് ലോകത്തെ ഏറ്റവും മികച്ച ഡിഫൻഡർ”

- Advertisement -

ലിവർപൂൾ താരം വാൻ ഡൈക് അല്ല ഈ ലോകത്തെ ഇപ്പോഴത്തെ ഏറ്റവും മികച്ച ഡിഫൻഡർ എന്ന് ചെൽസി താരം പെഡ്രോ. വാൻ ഡൈകും റാമോസും മികച്ച താരങ്ങളാണ്. പക്ഷെ ഈ ലോകത്തെ ഏറ്റവും മികച്ച ഡിഫൻഡർമാരായി താൻ ഇരുവരെയും കണക്കാക്കുന്നില്ല. തന്നോട് ചോദിച്ചാൽ പികെ ആണ് ഇപ്പോഴത്തെ ഏറ്റവും മികച്ച ഡിഫൻഡർ. പെഡ്രോ പറഞ്ഞു.

മുമ്പ് ബാഴ്സലോണയിലും സ്പെയിനായും ഇരുവരും ഒരുമിച്ച് കളിച്ചിട്ടുണ്ട്. പികെയുടെ സമീപ ഭാവിയിലെ ഫോം ആണ് താൻ ഇങ്ങനെ പറയാൻ കാരണം എന്ന് പെഡ്രോ പറഞ്ഞു. തന്റെ കരിയറിൽ താൻ കണ്ട ഏറ്റവും മികച്ച ഡിഫൻഡർ മുൻ ബാഴ്സലോണ സെന്റർ ബാക്കായ പുയോൾ ആണെന്നും പെഡ്രോ പറഞ്ഞു.

Advertisement