“മെസ്സിയും റൊണാൾഡോയും ഉള്ളപ്പോൾ വാൻ ഡൈക് അവാർഡിനർഹനല്ല”

ബാഴ്‌സലോണ സൂപ്പർ താരം ലിയോണൽ മെസ്സിയെയും യുവന്റസ് സൂപ്പർ താരം റൊണാൾഡോയെയും മറികടന്ന് വാൻ ഡൈക് ചാമ്പ്യൻസ് ലീഗിലെ മികച്ച താരമാവാൻ അർഹനല്ലെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റിയോ ഫെർഡിനാൻഡ്. ഇപ്പോൾ നിലവിൽ ലോകത്തെ ഏറ്റവും മികച്ച സെന്റർ ഹാഫ് ആണെങ്കിലും മെസ്സിയോ റൊണാൾഡോയോ ആണ് അവാർഡ് അർഹിച്ചിരുന്നതെന്നും ഫെർഡിനാൻഡ് പറഞ്ഞു.

മെസ്സിയെ പോലെ ഒരാൾ ഒരു സീസണിൽ 50ൽ അധികം ഗോളുകൾ നേടുകയും ക്രിസ്റ്റ്യാനോയെ പോലെ പുതിയ ലീഗിലും ദേശീയ ടീമിനും വേണ്ടി കിരീടങ്ങൾ നേടുകയും ചെയ്ത രണ്ട് താരങ്ങളെ ഒഴിവാക്കി വാൻ ഡൈകിന് അവാർഡ് കൊടുത്തത് ശെരിയായില്ലെന്നും വാൻ ഡൈക് പറഞ്ഞു. ഞാൻ ഒരു സെന്റർ ഹാഫ് ആണെന്നും ഒരു സെന്റർ ഹാഫ് അവാർഡ് നേടിയതിൽ സന്തോഷമുണ്ടെന്നും എന്നാൽ ഒരു 50 ഗോൾ ഒരു സീസണിൽ അടിച്ച ആളെ എങ്ങനെ ഒഴിവാക്കി എങ്ങനെ മറ്റൊരാൾക്ക് അവാർഡ് കൊടുക്കുമെന്നും ഫെർഡിനാൻഡ് ചോദിച്ചു.

മെസ്സിയും റൊണാൾഡോയും മികച്ച താരങ്ങൾ ആണെന്നും അവർ കുറച്ചു വർഷങ്ങളായി മികച്ച പ്രകടനത്തിലൂടെ ഉണ്ടാക്കിയ മാനദണ്ഡങ്ങൾ മറ്റുള്ളവർക്ക് ബോറിങ് ആയി തോന്നുകയാണെന്നും ഫെർഡിനാൻഡ് പറഞ്ഞു.