മെസ്സിയെക്കാളും ബലോൺ ഡി ഓർ അർഹിക്കുന്നത് വാൻ ഡൈക് എന്ന് സ്റ്റീവൻ ജെറാഡ്

മെസ്സിയെക്കാളും ബലോൺ ഡി ഓർ പുരസ്‌കാരം അർഹിക്കുന്നത് ലിവർപൂൾ താരം വാൻ ഡൈക് ആണെന്ന് മുൻ ലിവർപൂൾ ക്യാപ്റ്റൻ സ്റ്റീവൻ ജെറാഡ്. അടുത്ത തിങ്കളാഴ്ച പാരിസിൽ വെച്ച് ബലോൺ ഡി ഓർ പുരസ്‌കാരം പ്രഖ്യാപിക്കാനിരിക്കെയാണ് ജെറാഡിന്റെ പ്രതികരണം.

താൻ മെസ്സിയുടെ ഒന്നാം നമ്പർ ആരാധകൻ ആണെന്നും അസിസ്റ്റുകളുടെയും ഗോളുകളുടേയും കാര്യത്തിൽ മെസ്സി ഒന്നാമൻ ആണെന്നും ലിവർപൂൾ ഇതിഹാസം പറഞ്ഞു. എന്നാൽ  കഴിഞ്ഞ വർഷം മുഴുവൻ സ്ഥിരതയാർന്ന പ്രകടനം ചാമ്പ്യൻസ് ലീഗിലും മറ്റും പുറത്തെടുത്ത വാൻ ഡൈക് ആണ് ബലോൺ ഡി ഓർ പുരസ്‌കാരം അർഹിക്കുന്നതെന്നും സ്റ്റീവൻ ജെറാഡ് പറഞ്ഞു.

കഴിഞ്ഞ തവണ ലിവർപൂൾ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയപ്പോൾ ലിവർപൂൾ പ്രധിരോധത്തിൽ വാൻ ഡൈക് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. കൂടാതെ പ്രീമിയർ ലീഗിൽ ലിവർപൂൾ രണ്ടാം സ്ഥാനത്ത് എത്തിയതിന് പിന്നിലും വാൻ ഡൈകിന്റെ മികച്ച പ്രകടനം ഉണ്ടായിരുന്നു.