എമറി ഔട്ടായേക്കും, പകരം എത്തുക ആഴ്സണൽ ഇതിഹാസം

ആഴ്സണൽ പരിശീലകൻ ഉനൈ എമറിയുടെ ജോലി തെറിച്ചേക്കും എന്ന് സൂചനകൾ. യൂറോപ്പ ലീഗിൽ ഇന്നലെ തോറ്റതോടെ പരിശീലകന് ആഴ്സണലിൽ ഉണ്ടായിരുന്ന അവസാന പിന്തുണയും നഷ്ടപെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്. ആരാധകർ പൂർണ്ണമായും എതിരായ സ്ഥിതിയിൽ ആഴ്സണൽ ബോർഡ് അദ്ദേഹത്തെ പുറത്താക്കിയേക്കും എന്നാണ് സൂചനകൾ. അടുത്ത ലീഗ് മത്സരത്തിന് മുൻപ് തന്നെ പ്രഖ്യാപനം ഉണ്ടായേക്കും.

എമറി പുറത്തായാൽ പകരം മുൻ ആഴ്സണൽ താരവും നിലവിൽ സഹ പരിശീലകനുമായ ഫ്രഡി       ലൂങ്ബർഗ് താൽക്കാലിക പരിശീലകനായി ചുമതല ഏറ്റെടുത്തേക്കും എന്നാണ് സൂചനകൾ. അവസാനം കളിച്ച 7 കളികളിൽ ഒന്നിൽ പോലും ആഴ്സണലിന് ജയിക്കാനായിട്ടില്ല. 1992 ന് ശേഷം ക്ലബ്ബ് നേരിടുന്ന ഏറ്റവും മോശം ഫോം ആണ് ഇത്.