നാലു വർഷം നാലു ജില്ലാ ഡിവിഷൻ കിരീടങ്ങൾ! വളപട്ടണം ടൗൺ ഫുട്ബാൾ കോച്ചിങ്ങ് സെൻറർ ടീം കണ്ണൂർ എ ഡിവിഷൻ ചാമ്പ്യന്മാർ

Img 20220116 Wa0019

കണ്ണൂർ ജില്ലാ ഫുട്ബോൾ ലീഗ് ടൂർണമെന്റിൽ എ ഡിവിഷൻ
വിഭാഗത്തിൽ വളപട്ടണം ടൗൺ ഫുട്ബോൾ കോച്ചിങ് സെന്റർ ടീം ചാമ്പ്യന്മാർ. വളപട്ടണം ടൗൺ സ്പോർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലുളള ടൗൺ ഫുട്ബാൾ കോച്ചിങ്ങ് സെന്റർ ടീം ഇന്നലെ ഗ്രൂപ്പ് ജേതാക്കൾ തമ്മിലുള്ള പ്ലേ ഓഫ് മത്സരത്തിൽ മൈത്രി സ്പോർട്ട്സ് ക്ലബ്ബിനെ പരാജയപ്പെടുത്തി ആണ്എ.ഡിവിഷൻ ചാമ്പ്യന്മാരായത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം.
Img 20220116 Wa0016

2019ൽ നടന്ന ജില്ലാ ഫുട്ബാൾ ലീഗ് B ഡിവിഷൻ വിഭാഗത്തിലെ ചാമ്പ്യന്മാർ ആയിരുന്നു വളപട്ടണം ടൌൺ ഫുട്ബോൾ ടീം. 2016ൽ കെ എഫ് എ അഫിലിയേറ്റ് ചെയ്ത ക്ലബ് 2017ൽ കണ്ണൂർ ഡി ഡിവിഷനിലും 2018ൽ കണ്ണൂർ സി ഡിവിഷനിലും ചാമ്പ്യന്മാരായിരുന്നു. എ ഡിവിഷൻ ജയിച്ചതോടെ വളപട്ട ടൗൺ ക്ലബ് ഇനി കണ്ണൂർ സീനിയർ ഡിവിഷനിൽ കളിക്കും. ഇതാദ്യമായാണ് വളപട്ടണത്തിൽ നിന്ന് ഒരു ക്ലബ് ജില്ലാ സീനിയർ ഡിവിഷനിൽ കളിക്കുന്നത്.

നാലു വർഷത്തിൽ നാലു ജില്ല ഡിവിഷൻ കിരീടം നേടിയ ടൌൺ ഫുട്ബോൾ കോച്ചിങ് സെന്റർ ടീമിനെ എളയടത്ത് ജൗഹർ സൽമാൻ ഫാരിസ് എന്നിവരാണ് പരിശീലിപ്പിക്കുന്നത്.

Previous articleകളി നടക്കരുത് എന്ന ആഗ്രഹവുമായി ഒരു മാച്ച് പ്രിവ്യു, കേരള ബ്ലാസ്റ്റേഴ്സ് vs മുംബൈ സിറ്റി
Next articleആശ്വാസം, കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും തമ്മിലുള്ള മത്സരം മാറ്റിവെച്ചു