മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് എഫ് എ കപ്പ് ക്വാർട്ടറിൽ ഫുൾഹാമിന് എതിരെ

Newsroom

Picsart 23 02 08 11 25 15 786

എഫ് എ കപ്പിൽ സെമി ഫൈനൽ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഇറങ്ങുന്നു‌. ഇന്ന് ഓൾഡ്ട്രാഫോർഡിൽ നടക്കുന്ന മത്സരത്തിൽ പ്രീമിയർ ലീഗ് ക്ലബായ ഫുൾഹാം ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ. ഈ സീസണിൽ നല്ല ഫോമിൽ കളിക്കുന്ന ടീമാണ് ഫുൾഹാം. അതുകൊണ്ട് തന്നെ ഇന്ന് ടെൻ ഹാഗിനും സംഘത്തിനു കാര്യങ്ങൾ എളുപ്പമാകില്ല. ഇന്ന് രാത്രി 10 മണിക്ക് നടക്കുന്ന മത്സരം തത്സമയം സോണി ലൈവിൽ കാണാം.

മാഞ്ചസ്റ്റർ Utd

വിലക്ക് കാരണം കസെമിറോ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ടാകില്ല. പരിക്ക് കാരണം മക്ടോമിനെ കളിക്കുന്നതും സംശയമാണ്. അങ്ങനെ ആണെങ്കിൽ മധ്യനിരയിൽ യുണൈറ്റഡ് ഇന്ന് ഫ്രെഡിനെയും സബിറ്റ്സറെയും ഇറക്കേണ്ടതായി വരും. ആന്റണി, ആന്റണി മാർഷ്യൽ എന്നിവർ ഇന്ന് മാച്ച് സ്ക്വാഡിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷ. ഇതിനകം ലീഗ് കപ്പ് നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് എ കപ്പ് കൂടെ സ്വന്തമാക്കാൻ ആകും എന്ന പ്രതീക്ഷയിലാണ്.