മാഞ്ചസ്റ്റർ യുണൈറ്റഡ് അരങ്ങേറ്റത്തിൽ പ്രതീക്ഷ തന്ന് അമദ് ദിയാലോ

20210219 121141

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ദിയാലോ ഇന്നലെ യുണൈറ്റഡിനായി അരങ്ങേറ്റം നടത്തി. ഇന്നലെ യൂറോപ്പ ലീഗിൽ റയൽ സോസിഡാഡിനെതിരെയുള്ള മത്സരത്തിൽ അവസാന 10 മിനുട്ടിൽ ആയിരുന്നു അമദ് കളത്തിൽ ഇറങ്ങിയത്. കുറച്ച് സമയമെ കളത്തിൽ ഉണ്ടായിരുന്നുള്ളൂ എങ്കിലും അമദ് യുണൈറ്റഡ് ആരാധകർക്ക് പ്രതീക്ഷ നൽകുന്ന ടച്ചുകളുമായി കളം നിറഞ്ഞു.

ഇടതു വിങ്ങിൽ ആയിരുന്നു അമദ് കളിച്ചത്. അറ്റമ്പ്റ്റ് ചെയ്ത പാസുകൾ എല്ലാം പൂർത്തിയാക്കിയ അമദ് സ്കില്ലുകളുമായി ഡിഫൻസിനെ മറികടക്കുന്നതും കാണാൻ ആയി. ആത്മവിശ്വാസമുള്ള ഒരു താരത്തെ പോലെ ആയിരുന്നു അമദ് കളത്തിൽ നിന്നത്. അടുത്ത ആഴ്ച സോസിഡാഡിനെതിരായ രണ്ടാം പാദ മത്സരത്തിൽ ആദ്യ ഇലവനിൽ തന്നെ അമദ് എത്തിയേക്കും.

അറ്റലാന്റയ്ക്ക് വേണ്ടി സീനിയർ ഫുട്ബോൾ കളിച്ചിട്ടുള്ള താരം പ്രീമിയർ ലീഗുമായി ഇണങ്ങും വരെ കപ്പ് കോമ്പറ്റീഷനുകളിൽ താരത്തെ ഇറക്കാനാണ് ഒലെ ഇപ്പോൾ ഉദ്ദേശിക്കുന്നത്. അമദ് വലതു വിങ്ങിൽ ഇറങ്ങുന്നത് കാണാൻ ആകും യുണൈറ്റഡ് ആരാധകർ കൂടുതൽ ആഗ്രഹിക്കുന്നത്.