ബൂട്ടിയയുടെ യുണൈറ്റഡ് സിക്കിം അടച്ചു പൂട്ടുന്നു

ഇന്ത്യയിൽ മറ്റൊരു ക്ലബ് കൂടെ അടച്ചു പൂട്ടുകയാണ്. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ബെയ്ചുങ് ബൂട്ടിയ ആരംഭിച്ച യുണൈറ്റഡ് സിക്കിം എഫ് സി ആണ് അടച്ചു പൂട്ടാൻ തീരുമാനിച്ചിരിക്കുന്നത്. ക്ലബിന് മുന്നോട്ട് പോകാൻ കഴിയാത്ത സഹചര്യമായതിനാൽ സീനിയർ ടീം പിരിച്ചുവിടുന്നതായി ക്ലബ് അറിയിച്ചു. ഇനി ഗ്രാസ്റൂട്ട് ഫുട്ബോളിൽ മാത്രമേ യുണൈറ്റഡ് സിക്കിം ഉണ്ടാവുകയുള്ളൂ.

അക്കാദമികളിലൂടെ കുട്ടികളെ വളർത്തി കൊണ്ടു വരുന്നതിൽ ശ്രദ്ധ കൊടുക്കുമെന്ന് ക്ലബ് പറഞ്ഞു. 2004ൽ ആയിരുന്നു യുണൈറ്റഡ് സിക്കിം നിലവിൽ വന്നത്. 15 വർഷം പ്രവർത്തിച്ച ക്ലബ് ഒരു സീസണിൽ ഐലീഗിൽ കളിച്ചിരുന്നു. 2012-13 സീസണിൽ ആയിരുന്നു സെക്കൻഡ് ഡിവിഷൻ വിജയിച്ച് യുണൈറ്റഡ് സിക്കിം ഐലീഗിൽ എത്തിയത്. ആ സീസണിൽ റിലഗേറ്റ് ആയ ശേഷം സിക്കിം പ്രീമിയർ ലീഗിൽ കളിക്കുകയായിരുന്നു ക്ലബ്. അവിടെ നാലു തവണ ലീഗ് കിരീടം നേടിയിട്ടുണ്ട്.

Previous articleറാഷ്ഫോഡും പരിക്കേറ്റ് പുറത്ത്, യുണൈറ്റഡിൽ സ്‌ട്രൈക്കർ പ്രതിസന്ധി
Next articleബുണ്ടസ് ലീഗ ഗോളുമായി ചരിത്രമെഴുതി കൗട്ടീനോ