എവേ ഗ്രൗണ്ടിൽ ജയിച്ചിട്ട് 7 മാസം, മാഞ്ചസ്റ്റർ യുണൈറ്റഡ് എങ്ങോട്ട്!!

കഴിഞ്ഞ മാർച്ചിൽ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ പി എസ് ജിയെ പാരീസിൽ ചെന്ന് കീഴ്പ്പെടുത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഓർമ്മ ഉണ്ടോ. ആ യുണൈറ്റഡ് ഇപ്പോൾ ഇല്ല. അന്ന് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു എവേ മത്സരം അവസാനമായി വിജയിച്ചത്. അതിനു ശേഷം അവസാന 7 മാസത്തിൽ ഒരു എവേ മത്സരം പോലും ജയിക്കാൻ ക്ലബിനായിട്ടില്ല.

ഇന്നലെ ഡച്ച് ക്ലബായ ആൽക്മാറിനോട് സമനിക വഴങ്ങിയതോടെ 10 എവേ മത്സരങ്ങളാണ് യുണൈറ്റഡ് വിജയിക്കാതെ കടന്നു പോയത്‌. ഇതിനു മുമ്പ് 1989ൽ ആയിരുന്നു സമാനമായ രീതിയിൽ യുണൈറ്റഡ് എവേ ഗ്രൗണ്ടിൽ വിയർത്തത്. അന്ന് 11 എവേ മത്സരങ്ങൾ ആണ് യുണൈറ്റഡ് തുടർച്ചയായി വിജയിക്കാതിരുന്നത്. ഈ ഫോം തുടരുകയാണെങ്കിൽ ഈ സീസൺ മാഞ്ചസ്റ്റർ യുണൈറ്റഡ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സീസണായി മാറും.

Previous articleചെന്നൈയിൻ എഫ് സി പുതിയ സീസണായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു
Next articleലിംഗാർഡിന് വീണ്ടും പരിക്ക്