ഫ്രഞ്ച് താരം സാമുവൽ ഉംറ്റിറ്റി വീണ്ടും പരിക്കിന്റെ പിടിയിൽ. താരത്തിന്റെ കാലിനേറ്റ പരിക്ക് കാരണം ഫ്രഞ്ച് സ്ക്വാഡിൽ നിന്ന് ഉംറ്റിറ്റി പുറത്തായി. താരത്തെ കൂടുതൽ ചികിത്സയ്ക്ക് വേണ്ടി ബാഴ്സലോണയിലേക്ക് തിരികെ അയച്ചു. ഇന്നലെ ഫ്രാൻസിന്റെ യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ ബെഞ്ചിൽ ഉംറ്റിറ്റി ഉണ്ടായിരുന്നു എങ്കിലും കളിച്ചിരുന്നില്ല.
നേരത്തെ മാഞ്ചസ്റ്റർ സിറ്റി താരം ലപോർട്ടെയ്ക്ക് പരിക്കേറ്റതിനാൽ ആയിരുന്നു ഉംറ്റിറ്റിയെ ഫ്രാൻസ് ടീമിലേക്ക് എടുത്തത്. അവസാന രണ്ടു സീസണുകളിലും പരിക്ക് കാരണം ഒരുപാട് ബുദ്ധിമുട്ടിയ താരമാണ് ഉംറ്റിറ്റി. താരത്തിന്റെ പരിക്ക് എത്ര സാരമുള്ളതാണ് എന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ മനസ്സിലാവുകയുള്ളൂ.