ഉംറ്റിറ്റി ബാഴ്സലോണ വിടും

20210416 011003
Credit: Twitter
- Advertisement -

ബാഴ്സലോണയുടെ ഫ്രഞ്ച് ഡിഫൻഡർ സാമുവൽ ഉംറ്റിറ്റി ക്ലബ് വിടും. പരിക്ക് കാരണം ബാഴ്സലോണയുടെ ആദ്യ ഇലവനിൽ നിന്ന് പിറകോട്ട് പോയ ഉംറ്റിറ്റി കൂടുതൽ അവസരങ്ങൾ തേടിയാണ് ക്ലബ് വിടാൻ ശ്രമിക്കുന്നത്. ഉംറ്റിറ്റിയെ വിറ്റ് സാലറി ചിലവുകൾ കുറയ്ക്കാൻ ആണ് ബാഴ്സലോണ ശ്രമിക്കുന്നത്. എറിക് ഗാർസിയ അടുത്ത സീസണിൽ ടീമിൽ ഉണ്ടാകും എന്നതും ബാഴ്സലോണ ഉംറ്റിറ്റിയെ റിലീസ് ചെയ്യാൻ ശ്രമിക്കുന്നതിന്റെ ഒരു കാരണമാണ്.

ഉംറ്റിറ്റിക്ക് വേണ്ടി ഇംഗ്ലീഷ് ക്ലബുകളായ സ്പർസും ആഴ്സണലും ഇതിനകം തന്നെ ശ്രമങ്ങൾ ആരംഭിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മൂന്ന് സീസണിലും പരിക്ക് ഉംറ്റിയെ വല്ലാതെ അലട്ടിയിരുന്നു. ഇപ്പോൾ പികെയും ലെങ്ലെറ്റും അറോഹോയും ഓസ്കാറും ഒക്കെ സെലക്ഷനിൽ ഉംറ്റിറ്റിക്കും മുന്നിൽ ഉണ്ട്. പരിക്ക് മാറി എത്തിയിട്ടും ഇവരെ മറികടന്ന് ആദ്യ ഇലവനിൽ എത്താൻ ഉംറ്റിറ്റിക്ക് ആവുന്നില്ല.

Advertisement