പരിക്ക് വില്ലനായി, ഇറ്റാലിയൻ യുവതാരം ടീമിൽ നിന്നും പുറത്ത്

യുവേഫ നേഷൻസ് ലീഗിലേക്കുള്ള റോബർട്ടോ മാൻചിനിയുടെ ഇറ്റാലിയൻ ടീമിൽ നിന്നും യുവതാരം പുറത്ത്. മൊണോക്കോയുടെ സ്‌ട്രൈക്കർ പിയട്രോ പെല്ലെഗ്രിയാണ് പരിക്ക് മൂലം പുറത്ത് പോകേണ്ടി വന്നത്. ആദ്യമായി ഇറ്റാലിയൻ ദേശീയ ടീമിന് വേണ്ടി ബൂട്ടണിയാനുള്ള അവസരമാണ് പെല്ലെഗ്രിക്ക് നഷ്ടമായത്.

യുവേഫ നേഷൻസ് ലീഗിൽ അസൂറികൾ പോളണ്ടിനെയും പോർചുഗലിനെയുമാണ് നേരിടുന്നത്. സെപ്റ്റംബർ 7 നാണു ബൊളോഞ്ഞായിൽ വെച്ച് പോളണ്ടിനെതിരായ മത്സരം. പിന്നീട് ലിസ്ബണിൽ വെച്ച് പോർച്ചുഗലിനെ അസൂറികൾ നേരിടും.
യൂറോ 2020 ആയുള്ള ചവിട്ട് പടിയായാണ് ഇറ്റലിയും റോബർട്ടോ മാൻചിനിയും നേഷൻസ് ലീഗിനെ കാണുന്നത്.

Previous articleപരമ്പര സ്വന്തമാക്കിയെങ്കിലും ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് പ്രതിസന്ധിയില്‍ തന്നെ
Next articleAWES കപ്പ്: ഒ എൻ ജി സിക്ക് രണ്ടാം ജയം, സെമിക്ക് അരികെ