ക്ലോപ്പിനെതിരെ ജർമ്മൻ പരിശീലകൻ രംഗത്ത്

- Advertisement -

രാജ്യങ്ങൾ തമ്മിലുള്ള ലീഗ് മത്സരമായ യുവേഫ നാഷൺസ് ലീഗിനെ വിമർശിച്ച ലിവർപൂൾ പരിശീലകൻ ക്ലോപ്പിനെതിരെ എതിർ വാദവുമായി ജർമ്മൻ പരിശീലകൻ ലോവ് രംഗത്ത്. ഈ ലോകത്തെ ഏറ്റവും മോശം ഫുട്ബോൾ ടൂർണമെന്റുകളിൽ ഒന്നാണ് നാഷൺസ് ലീഗ് എന്നായിരുന്നു ക്ലോപ്പ് കഴിഞ്ഞ ദിവസം പറഞ്ഞത്. താരങ്ങളുടെ മേൽ കൂടുതൽ സമ്മർദ്ദം നാഷൺസ് ലീഗ് അടിച്ചേൽപ്പിക്കുന്നു എന്നതാണ് ക്ലോപ്പ് ഇതിനായി പറയുന്ന കാരണം.

എന്നാൽ ക്ലോപ്പിന്റെ വാദത്തെ ലോവ് അംഗീകരിച്ചില്ല. ഇപ്പോഴാണ് രാജ്യങ്ങൾക്ക് മികച്ച മത്സരം കളിക്കാൻ കഴിയുന്നത് എന്ന് ലോവ് പറഞ്ഞു. ഇങ്ങനെ കളിച്ചാൽ രാജ്യാന്തര ടീമുകളുടെ നിലവാരം ഉയരുമെന്നും ലോവ് പറഞ്ഞു. യുവേഫ നാഷൺസ് ലീഗ് വന്നതിൽ സന്തോഷമുണ്ട് എന്നും ലോവ് പറഞ്ഞു. ക്ലബ് പരിശീലകർക്ക് ഇത് പിടിക്കില്ല എന്നും ലോവ് കൂട്ടിച്ചേർത്തു.

Advertisement