അവസാന മിനുട്ടുകളിൽ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ സമനിലയിൽ പിടിച്ചു

- Advertisement -

ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ ഓസ്ട്രേലിയൻ വനിതകൾ അവസാന നിമിഷ ഗോളിൽ ഇംഗ്ലണ്ട് വനിതാ ടീമിനെ സമനിലയിൽ പിടിച്ചു. 1-1 എന്ന സ്കോറിൽ അവസാനിച്ച മത്സരത്തിൽ ആദ്യം ഇംഗ്ലണ്ടിനായി ചെൽസി താരം ഫ്രാൻ കിർബിയാണ് ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിലും ഫ്രാൻ കിർബി തന്നെ ആയിരുന്നു ഇംഗ്ലീഷ് ഗോൾ നേടിയത്. ആ മത്സരത്തിൽ കിർബിയുടെ ഗോളിൽ ബ്രസീലിനെ ഇംഗ്ലണ്ട് തോല്പ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇന്ന് കിർബിയുടെ ഗോൾ ജയം ഉറപ്പിച്ചില്ല. കളിയുടെ 84ആം മിനുട്ടിലാണ് ഓസ്ട്രേലിയ സമനില നേടിയത്. ഓസ്ട്രേലിയക്കായി പോൾകിൻഹോം ആണ് സമനില ഗോൾ നേടിയത്. സാം കെർ ഉൾപ്പെടെ നിരവധി പ്രമുഖ താരങ്ങൾ ഇല്ലാതെ ആയിരുന്നു ഓസ്ട്രേലിയ ഇറങ്ങിയത്.

Advertisement