യുവേഫ നേഷൻസ് ലീഗിലെ ആദ്യ ജയവുമായി ഇറ്റലി

യുവേഫ നേഷൻസ് ലീഗിലെ ആദ്യ ജയം സ്വന്തമാക്കി ഇറ്റലി. പോളണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അസൂറിപ്പട പരാജയപ്പെടുത്തിയത്. ഫിയോറെന്റീനയുടെ പ്രതിരോധ താരം ക്രിസ്റ്റിയാനോ ബിരാഗിയാണ് ഇറ്റലിയുടെ വിജയ ഗോൾ നേടിയത്. ഇഞ്ചുറി ടൈമിലായിരുന്നു പോളണ്ടിനെതിരായ ഇറ്റിറ്റാലിയുടെ ഗോൾ പിറന്നത്.

നേഷൻസ് ലീഗിൽ സുപ്രധാനമായ മത്സരമായിരുന്നു പോളണ്ടിനും ഇറ്റലിക്കുമിത്. ലീഗ് എ യിൽ തുടരാനുള്ള സുവർണാവസരമാണ് വിജയത്തിലൂടെ ഇറ്റലി സ്വന്തമാക്കിയത്. മത്സരത്തിന്റെ തുടക്കം മുതൽക്കേ നിരവധിയവസരങ്ങളാണ് ഇറ്റലിക്ക് ലഭിച്ചത്. രണ്ടു തവണ നിർഭാഗ്യം ബാറിന്റെ രൂപത്തിൽ വരുകയും ചെയ്തു.

ഈ പരാജയത്തോടു കൂടി യുവേഫ നേഷൻസ് ലീഗിൽ ആദ്യമായി തരം താഴ്ത്തപ്പെടുന്ന ടീമായി മാറി പോളണ്ട്. റോബർട്ട് ലെവൻഡോസ്‌കിയുടെ പോളണ്ട് ഇനി യൂറോപ്പിൽ രണ്ടാം ഡിവിഷൻ ഫുട്ബോൾ കളിക്കും.

Previous articleമലേഷ്യയോട് തോല്‍വി, വെള്ളി മെഡലുമായി ഇന്ത്യയ്ക്ക് മടക്കം
Next articleറൂണിയുടെ ഡിസി യുണൈറ്റഡ് പ്ലേ ഓഫിൽ കടന്നു